ഹിറ്റ് ചിത്രം ആട് ചിത്രത്തിലെ ഷാജി പാപ്പാനേയും സംഘത്തേയും കുഞ്ഞുമകന് പരിചയപ്പെടുത്തി സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പാന്, വിനായകന്റെ ഡ്യൂഡ്, സണ്ണി വെയ്ന്റെ സാത്താന് സേവ്യര്‍, വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീര്‍ എന്നീ കഥാപാത്രങ്ങളെയാണ് മിഥുന് മകന് പരിചയപ്പെടുത്തി നൽകുന്നത്.
https://www.instagram.com/p/CFXE5cCBR7D/
തന്റെ അച്ഛന്റെ കൈയിലിരുന്ന് ആവേശത്തോടെ ചിരിക്കുകയും ചാടുകയും ചെയ്യുന്ന കുഞ്ഞിന്റെ ക്യൂട്ട് വീഡിയോയാണ് മിഥുന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ”നല്ലതാടാ” എന്ന പാപ്പാന് സ്റ്റൈല്‍ കമന്റുമായി ജയസൂര്യയും എത്തി. ജൂനിയര്‍ മിഥുന് ഇപ്പോഴെ സംവിധാനം പഠിച്ചു തുടങ്ങിയോ എന്നാണ് സർബത്ത് ഷമീറിനെ അവതരിപ്പിച്ച വിജയ് ബാബുവിന്റെ കമന്റ് വന്നിരിക്കുന്നത്.
https://www.instagram.com/p/CEjIEh2hgjH/
Post Your Comments