GeneralLatest NewsMollywood

നിനക്ക് എന്നെ കാണാന്‍ പറ്റില്ല, പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും; മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോയുമായി നടൻ ബാല

പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാൻ കഴിയില്ലെന്നും

മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ബാല. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആണ്. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാൻ കഴിയില്ലെന്നും ബാല പറയുന്നു.

‘സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും.’–ബാല പറഞ്ഞു. പാപ്പുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

read also:സുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ എന്നെപോലെ തന്നെ ഒരുപാട് പെൺകുട്ടികൾ അസ്വസ്ഥരാണ്; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഭാമ അന്ന് പ്രതികരിച്ചത് കണ്ട് ഞെട്ടി ജനങ്ങൾ, നാണമുണ്ടോയെന്ന് ആരാധകർ; സ്ക്രീൻ ഷോട്ട് വൈറൽ

2010-ല്‍ വിവാഹിതരായ ബാലയും അമൃതയും 2019ല്‍ വിവാഹമോചിതരായി.

https://www.facebook.com/ActorBalaOfficial/posts/1167941356955493

shortlink

Related Articles

Post Your Comments


Back to top button