
ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിലെത്തി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ പ്രിയതാരം വിനായകൻ സംവിധായകനാകുന്നു. പാർട്ടി എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് സംവിധായകന് ആഷിഖ് അബുവാണ്. വിനായകൻ തന്നെയാണ് തിരക്കഥ എഴുതുന്നത്. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ആഷിഖ് അബു സമൂഹമാധ്യമത്തില്‍ കുറിച്ചു.
ആഷിഖ് അബുവിന്റെ വാക്കുകൾ: നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ”പാർട്ടി” അടുത്ത വർഷം.
ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധനേടിയ വിനായകനേ കൂടുതല്‍ പരിചിതമാക്കിയത് കമ്മട്ടിപ്പാടത്തിലെ ഗംഗയാണ്. ട്രാൻസ് ആണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം.
Post Your Comments