മലയാളത്തിന്റെ പ്രിയതാരമാണ് ഇന്നസെന്റ്. നടന്‍ മാത്രമല്ല രാഷ്ട്രീയ രംഗത്തും സജീവമായ ഇന്നസെന്റ് തനിക്ക് ആകസ്മികമായി ലഭിച്ച കഥാപാത്രങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നു. ജയറാം ന നായകനായി എത്തിയ സത്യന്‍ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെയിലെ വേഷം താന്‍ വേണ്ടാന്ന് വച്ചതായിരുന്നുവെന്ന് ഇന്നസെന്റ് തുറന്നു പറയുന്നു. അതിനു കാരണം മകന്‍ ആശുപത്രിയില്‍ കിടന്നത് ആണെന്നും ഇന്നസെന്റ് പറഞ്ഞു. എന്നാല്‍ പിന്നീട് ആ വേഷം തന്റെ കയ്യില്‍ തന്നെ എത്തപ്പെട്ടു. അതിനെക്കുറിച്ച് ഇന്നസെന്റ് പറയുന്നതിങ്ങനെ…
”ഒരിക്കല്‍ എന്റെ മകന്‍ സുഖമില്ലാതെ ആശുപത്രിയിലായി. നടുവേദന. അവന്റെ കല്യാണം കഴിഞ്ഞ സമയത്താണ്. ഞാന്‍ സിനിമകളെല്ലാം ഉപേക്ഷിച്ച് അവനെയും കൊണ്ട് എറണാകുളത്തെ ആശുപത്രിയിലാണ്. ഉപേക്ഷിച്ച സിനിമകളിലൊന്ന് സത്യന്‍ അന്തിക്കാടിന്റേതാണ്. കാരണം മകനെ മൈസൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. അവിടെ എത്ര ദിവസം കിടക്കേണ്ടി വരുമെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാന്‍ സിനിമകളെല്ലാം ഒഴിവാക്കിയത്.
ഞാനും മകനും കൂടി എറണാകുളത്ത് നിന്നപ്പോഴാണ് സത്യന്‍ അന്തിക്കാട് വിളിക്കുന്നത്. സത്യന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. ഒന്ന് വന്ന് കണ്ടിട്ട് പോകണം. ഷൂട്ടിങ്ങിന് നില്‍ക്കണ്ട. കണ്ടിട്ട് പോയാല്‍ മതി. സത്യനാണ് വിളിക്കുന്നത്. എന്നത് കൊണ്ട് എനിക്ക് ചെല്ലാതിരിക്കാന്‍ പറ്റിയില്ല. സെറ്റിലെത്തിയപ്പോള്‍ സത്യന്‍ പറഞ്ഞു ഒരു സീന്‍ എടുത്തിട്ട് പോകാം. അപ്പോഴെക്കും മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ വന്നു. എന്നെ മേക്കപ്പ് ചെയ്യാനും തുടങ്ങി. ഞാന്‍ സത്യനോട് പറഞ്ഞു. സത്യാ… ഒരു ദിവസം മാത്രം ഞാന്‍ അഭിനയിച്ച് പോയാല്‍ അത് ബുദ്ധിമുട്ടാവില്ലേ? നാളെ ഞാന്‍ മകനെയും കൊണ്ട് മൈസൂര്‍ക്ക് പോവുകയാണ്. സത്യന്‍ പറഞ്ഞു, അത് സാരമില്ല. ഒരു സീന്‍ എടുത്തിട്ട് പോയാല്‍ മതി. ബാക്കി നമുക്ക് എന്താണെന്ന് വച്ചാല്‍ അതുപോലെ ചെയ്യാം. അങ്ങനെയായിരുന്നു മനസിനക്കരെയിലെ ചാക്കോ മാപ്പിളയുടെ തുടക്കം.
ഒരു സീൻ എടുത്തു. അപ്പോഴേ എനിക്കു തോന്നി. ഈ കഥാപാത്രത്തിന് ഈ സിനിമയിൽ എന്തൊക്കെയോ െചയ്യാനുണ്ടല്ലോ? ഈ സിനിമ ഞാൻ ഉപേക്ഷിച്ചു പോകുന്നത് നല്ലതല്ലല്ലോ? ‘ഞാൻ ധർമ്മസങ്കടത്തിലായി. മകനെ വിളിച്ചു ചോദിച്ചു. സത്യൻ അങ്കിളിന്റെ സിനിമയാണ്. നല്ല കഥാപാത്രമാണ്. സത്യൻ നിർബന്ധിക്കുന്നില്ല. ആശുപത്രിയിൽ പോയിട്ടുവരാനാണു പറയുന്നത്? ഞാൻ എന്താ ചെയ്യേണ്ടത്? അവൻ പറഞ്ഞു; ‘അപ്പൻ ധൈര്യമായിട്ട് അവിടെ നിന്നോ. എനിക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ. കുറച്ചു സീനുകളിലൊക്കെ അഭിനയിച്ചിട്ട് മൈസൂരു വന്നാൽ മതി.മകന്റെ വാക്കുകളിൽ എനിക്ക് ആശ്വാസം തോന്നി. ഞാൻ ചാക്കോ മാപ്പിളയായി.” ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു
Post Your Comments