GeneralLatest NewsWorld Cinemas

വിവാഹത്തിൽ വഞ്ചിക്കപ്പെട്ടു; മൂന്നു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു താരദമ്പതിമാര്‍

നവംബർ നാലിന് വിവാഹമോചന കേസ് പരിഗണിക്കും.

ദാമ്പത്യ ജീവിതത്തിൽ അവിശ്വാസംവളര്‍ന്നതോടെ മൂന്നു വർഷത്തെ ദാമ്പത്യ ജീവിതത്തിനു വിരാമമിടുകയാണ്‌ അമേരിക്കൻ ഗായക ദമ്പതികൾ. വിഖ്യാത ഗായിക കാർഡിബിയും ജീവിതപങ്കാളി ഓഫ്സെറ്റുമാണ് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2017 സെപ്റ്റംബറില്‍ വളരെ രഹസ്യമായാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് രണ്ട് വയസ്സുള്ള മകളുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് പരസ്പര ധാരണയിൽ പിരിയുന്ന വിവരം ഇരുവരും പരസ്യമാക്കിയത്. ഒരിക്കലും വീണ്ടെടുക്കാൻ സാധിക്കാത്ത ദാമ്പത്യം എന്നാണ് കാർഡിബിയുള്ള ബന്ധത്തെ ഓഫ്സെറ്റ് വിശേഷിപ്പിച്ചത്. നവംബർ നാലിന് വിവാഹമോചന കേസ് പരിഗണിക്കും. ഒപ്പം മകളെ ഓഫ്സെറ്റിൽ നിന്നും വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് കാര്‍ഡിബി

shortlink

Related Articles

Post Your Comments


Back to top button