ബോളിവുഡ് സിനിമാ മേഖലയില്‍ ലൈംഗികതാ ആരോപണം വീണ്ടും ഉയരുകയാണ്. ചലച്ചിത്ര സംവിധായകനും നിർമാതാവും നടനുമായ അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണമുയര്‍ത്തിയത് നടി പായൽ ഘോഷാണ്. സമൂഹമാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ചുനിൽക്കുന്നതായി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പായൽ ഘോഷ് വ്യക്തമാക്കി.
ബോംബെ വെൽവെറ്റ് സിനിമയുടെ ഷൂട്ടിങ് നടന്ന 2014ലെ സംഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയത്. ”തന്റെ മാനേജർക്കൊപ്പമാണ് ആദ്യം അനുരാഗിനെ കാണാൻ പോയത്. അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടർന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നൽകി. അതും നല്ല കൂടിക്കാഴ്ചയായിരുന്നു– പായൽ പറഞ്ഞു.
”അനുരാഗ് വീണ്ടും തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇൻഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാൽ പോയി. ഈ കൂടിക്കാഴ്ചയിൽ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മാറ്റി, എന്നെയും നിർബന്ധിച്ചു. എനിക്കിപ്പോൾ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു മറുപടി. പതുക്കെ എന്റെ അടുത്തേക്ക് വന്നു. ചില ശ്രമങ്ങൾ നടത്തിയെങ്കിലും അയാൾ പരാജയപ്പെട്ടു– പായൽ പറയുന്നു.
Post Your Comments