GeneralLatest NewsMollywood

അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സംസാരിക്കാൻ ആരും ഉണ്ടായില്ല, മരിച്ചുപോയവരുടെ കുഴിമാടം തോണ്ടി എന്തിനാണ് അപമാനിക്കുന്നത്; ശ്രീലത നമ്പൂതിരി

അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതൊന്നും പറയാനുള്ള ധൈര്യം ഇല്ലാത്തവരാണ് ഇത്തരം ആരോപണങ്ങളുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യജോടികളായിരുന്നു അടൂർഭാസിയും ശ്രീലതയും. മൂന്നു പതിറ്റാണ്ട് മുന്‍പ് വിടപറഞ്ഞ അടൂര്‍ഭാസി എന്ന നടനേക്കുറിച്ച് ശ്രീലത വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. അടൂർഭാസി എന്ന നടന്‍ ഇല്ലായിരുന്നെങ്കിൽ ശ്രീലത എന്ന നടി ഉണ്ടാകുമായിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് താരം.

‘‘സത്യമാണിത്. അതിശയോക്തിയായി പറഞ്ഞതല്ല. ശ്രീലത നമ്പൂതിരി ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുകാരണം അടൂർഭാസി തന്നെ. ഭാസിച്ചേട്ടനെതിരെ ഈ അടുത്തകാലത്ത് ചില ആരോപങ്ങൾ ഉയർന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സംസാരിക്കാൻ ആരും ഉണ്ടായില്ല. മരിച്ചുപോയവരുടെ കുഴിമാടം തോണ്ടി എന്തിനാണ് അപമാനിക്കുന്നത് എന്ന് എനിക്കു മനസിലാവുന്നില്ല. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതൊന്നും പറയാനുള്ള ധൈര്യം ഇല്ലാത്തവരാണ് ഇത്തരം ആരോപണങ്ങളുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. പിന്നെ മറ്റൊരാളിനുമേൽ കുറ്റം ആരോപിക്കുമ്പോൾ നമ്മുടെ യോഗ്യത കൂടി നോക്കണ്ടേ…’’- ശ്രീലതാ നമ്പൂതിരി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button