CinemaGeneralMollywoodNEWS

പ്രേം നസീറുമായി പിണങ്ങി നിന്ന സമയം, മൂന്ന് വര്‍ഷത്തോളം സിനിമ ഇല്ല, വീണ്ടും അഭിനയിച്ചപ്പോള്‍ ഷീല മുന്നില്‍ വച്ചത് ഒരേയൊരു നിബന്ധന

1974-ല്‍ പുറത്തിറങ്ങിയ 'തുമ്പോലാര്‍ച്ച'യില്‍ തിക്കുറുശ്ശി സുകുമാരന്‍ നായര്‍, ശ്രീവിദ്യ, പ്രേം നസീര്‍, ഷീല തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍

പ്രേം നസീര്‍ – ഷീല താര ജോഡികള്‍ ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ വീട്ടിലെ അതിഥികളെ പോലെയായിരുന്നു. ഇന്ത്യന്‍ സിനിമാ ലോകത്ത് തിരുത്തപ്പെടാന്‍ കഴിയാത്ത റെക്കോഡ് കുറിച്ചു കൊണ്ടായിരുന്നു പ്രേം നസീര്‍ – ഷീല ഹിറ്റ്‌ ജോഡികള്‍ നൂറിലധികം സിനിമകളില്‍ നിറഞ്ഞു നിന്നത്. പക്ഷേ ഇവര്‍ ഒന്നിച്ചുള്ള സിനിമാ പ്രയാണത്തിന് മൂന്ന്‍ വര്‍ഷം ഇടവേള വന്നു. ആ സമയം ആരും ഇവര്‍ ഒന്നിക്കുന്ന ഒരു പ്രോജക്റ്റ് ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല. കാരണം പ്രേം നസീര്‍ – ഷീല ജോഡികള്‍ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അകന്നു നിന്നത് കൊണ്ട് അത്തരം സിനിമകള്‍ മലയാള സിനിമയില്‍ ഉണ്ടായില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രപ്രധാനമായ ഒരു സിനിമയില്‍ ഇരുവരും ഒന്നിച്ചു. പക്ഷേ അതില്‍ അഭിനയിക്കണമെങ്കില്‍ പ്രേം നസീറിനും മുകളില്‍ തനിക്ക് പ്രതിഫലം കിട്ടണമെന്ന് ഷീല പറഞ്ഞിരുന്നു. ഷീലയുടെ നിബന്ധന നിര്‍മ്മാതാവ് സമ്മതിച്ചതോടെ ‘തുമ്പോലാര്‍ച്ച’ എന്ന മള്‍ട്ടി സ്റ്റാര്‍ സിനിമയ്ക്ക് തുടക്കം കുറിച്ചു. 1974-ല്‍ പുറത്തിറങ്ങിയ ‘തുമ്പോലാര്‍ച്ച’യില്‍ തിക്കുറുശ്ശി സുകുമാരന്‍ നായര്‍, ശ്രീവിദ്യ, പ്രേം നസീര്‍ ഷീല തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ‘തുമ്പോലാര്‍ച്ച’ എന്ന കഥാപാത്രമായി ഷീലയും, ആരോമല്‍ ചേകവര്‍ ആയി പ്രേം നസീറും അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ കുഞ്ചാക്കോയായിരുന്നു. പികെ ശാരംഗപാണി തിരക്കഥ എഴുതിയ സിനിമ ആ വര്‍ഷത്തെ ഓണ റിലീസായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button