
മനോജ് കെ ജയന് എന്ന അഭിനയ പ്രതിഭയ്ക്ക് തന്റെ തുടക്കകാലത്ത് ലഭിച്ച കഥാപത്രങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു. ഹരിഹരന് – എംടി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മനോജ് കെ ജയന് പിന്നീട് നായകനായപ്പോള്‍ വേണ്ടത്ര രീതിയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. ‘അസുരവംശം’, ‘ഇളമുറ തമ്പുരാന്’, ‘കുങ്കുമച്ചെപ്പ്’ തുടങ്ങിയ സിനിമകളില്‍ മനോജ് കെ ജയന് നായകനായെങ്കിലും ഈ ചിത്രങ്ങളൊന്നും പ്രദര്‍ശന വിജയം നേടിയിരുന്നില്ല. സാമ്പത്തിക വിജയം ആഗ്രഹിക്കാതെ വികെ പ്രകാശ് ചെയ്ത ‘പുനരധിവാസം’ എന്ന സിനിമയാണ് തനിക്ക് വീണ്ടും നായകനായി വരാന്‍ പ്രചോദനം നല്‍കിയതെന്ന് മനോജ് കെ ജയന് പറയുന്നു.
“ഭരതേട്ടന് സംവിധാനം ചെയ്ത ചുരം പോലും എനിക്ക് നായകന് എന്ന സിനിമയില്‍ ഭാഗ്യം നല്‍കിയില്ല. കുറേ സിനിമകള്‍ അടുപ്പിച്ച് പരാജയപ്പെട്ടപ്പോള്‍ സിനിമ എന്നില്‍ നിന്ന് അകന്നു. അങ്ങനെയാണ് വികെപി (വികെ പ്രകാശ്) വിളിക്കുന്നത്. സാമ്പത്തിക വിജയം ആഗ്രഹിക്കാതെ ചെയ്യുന്ന സിനിമയാണ്, അതില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ ഒരു താല്‍പ്പര്യം തോന്നി അങ്ങനെയാണ് പുനരധിവാസം ചെയ്യുന്നത്. അതിനൊപ്പം എനിക്ക് മറ്റൊരു കൊമേഴ്സ്യല്‍ സിനിമ കൂടി വന്നു. ‘വല്യേട്ടന്’. എന്നിലെ നടന്റെ തിരിച്ചുവരവ് ആഗ്രഹിച്ച രഞ്ജിത്ത്- ഷാജി കൈലാസ് ടീം എനിക്ക് മനപൂര്‍വം നല്കിയ വേഷമാണത്”. മനോജ് കെ ജയന് പറയുന്നു.
Post Your Comments