CinemaGeneralMollywoodNEWS

മമ്മൂട്ടി ചിത്രത്തില്‍ ഞാന്‍ ഒരേയൊരു തെറ്റ് വരുത്തി: ശ്രീനിവാസന്‍ പൊറുക്കാത്ത തെറ്റിനെക്കുറിച്ച് ലാല്‍ ജോസ്

മറവത്തൂര്‍ കനവിന്റെ ഫൈനല്‍ എഡിറ്റിംഗ് കഴിഞ്ഞു അതില്‍ ഒരു തെറ്റ് വന്നു

ലോഹിതദാസിന്റെയോ, ശ്രീനിവാസന്റെയോ തിരക്കഥ ലഭിക്കാതെ താന്‍ ഒരിക്കലും തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനില്ലെന്ന് പലരോടും പ്രഖ്യാപനം നടത്തിയ ലാല്‍ ജോസ് എന്ന സംവിധായകന് ഒടുവില്‍ ശ്രീനിവാസന്റെ രചന തന്ന ആദ്യ സിനിമയാക്കാനുള്ള ഭാഗ്യം ലഭിച്ചു. മമ്മൂട്ടി നായകനായ ‘ഒരു മറവത്തൂര്‍ കനവ്’ സംഭവിക്കുന്നത് അങ്ങനെയാണ്. മുരളിയും- ജയറാമും ഉള്‍പ്പടെയുള്ളവര്‍  സംവിധാനം ചെയ്യാന്‍ പ്രാപ്തനായി എന്ന് പറഞ്ഞിട്ടും മികച്ച ഒരു തിരക്കഥ ലഭിക്കാതെ സംവിധാന രംഗത്തേക്ക് വരില്ല എന്ന നിലപാടിലായിരുന്നു ലാല്‍ ജോസ്. മികച്ച തിരക്കഥ എന്നതിപുലരി ലോഹിതദാസോ ശ്രീനിവാസനോ എഴുതി നല്‍കിയാല്‍ സിനിമ ചെയ്യാമെന്നായിരുന്നു ലാല്‍ ജോസിന്റെ തീരുമാനം.

‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമ കഴിഞ്ഞു അതിന്റെ തിരക്കഥാകൃത്ത് ശ്രീനിവാസന്‍ സിനിമ ഇറങ്ങി എണ്‍പതോളം ദിവസം തന്നോട് മിണ്ടാതിരുന്നുവെന്നും അതിന് ഒരു കാരണം ഉണ്ടായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.

“മറവത്തൂര്‍ കനവിന്റെ ഫൈനല്‍ എഡിറ്റിംഗ് കഴിഞ്ഞു അതില്‍ ഒരു തെറ്റ് വന്നു. ശ്രീനിയേട്ടന്‍ അതിനെ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. അത് മാറ്റണമെന്നും പറഞ്ഞിരുന്നു. പക്ഷേ പ്രേക്ഷകര്‍ അധികം ശ്രദ്ധിക്കാത്ത അതിലെ ആ തെറ്റ് ഞാന്‍ അത്ര കാര്യമാക്കിയില്ല. അത് തിരുത്തിയിട്ടില്ല എന്ന് മനസ്സിലാക്കിയ ശ്രീനിയേട്ടന് എന്നോട് നീരസം തോന്നി. പക്ഷേ സിനിമ ഇറങ്ങി വലിയ വിജയമായിട്ടും ആ തെറ്റ് സിനിമ കണ്ട ഒരു പ്രേക്ഷകര്‍ക്കും മനസിലായില്ല. ‘മറവത്തൂര്‍ കനവ്’ ഇറങ്ങി അതിന്റ എണ്‍പതാം ദിവസമാണ് ശ്രീനിയേട്ടന്‍ ചിത്രം കാണുന്നത്. ഞങ്ങള്‍ തിയേറ്ററില്‍ ഒന്നിച്ചിരുന്നു കണ്ട ആ ദിവസമാണ് ശ്രീനിയേട്ടന് എന്നോടുള്ള പിണക്കം അവസാനിച്ചത്” ലാല്‍ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button