
തന്നെ വ്യക്തിപരമായി ഏറെ ഉലച്ച് കളഞ്ഞ സംഭവമായിരുന്നു ജഗതി ശ്രീകുമാറിന്റെ അപകടമെന്ന് നടന്‍ ജയറാം. തനിക്കൊപ്പം അഭിനയിച്ച ശേഷമാണ് അപകടത്തിലേക്കുള്ള ആ യാത്ര ജഗതി ശ്രീകുമാര്‍ നടത്തിയതെന്ന് ജയറാം ഓര്‍ത്തെടുക്കുന്നു. ‘തിരുവമ്പാടി തമ്പാന്‍’ എന്ന സിനിമ കഴിഞ്ഞു ലെനിന്‍ രാജേന്ദ്രന്റെ സെറ്റിലേക്ക് പോയ ജഗതി ശ്രീകുമാറിന്റെ യാത്രയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ജയറാം..
ജയറാമിന്റെ വാക്കുകള്‍
“അദ്ദേഹത്തിന്റെ ലാസ്റ്റ് ഷോട്ട് എനിക്കൊപ്പമാണ്. തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞു അദ്ദേഹം ലെനിന്‍ രാജേന്ദ്രന്റെ സെറ്റിലേക്ക് മടങ്ങിയത് എനിക്കൊപ്പം അഭിനയിച്ച ശേഷമാണ്. അത്രയും ദൂരം പോകേണ്ടതിനാല്‍ മറ്റൊരു ഡ്രൈവറെ കൂടി വേണോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ കാര്‍ അവിടെ നിന്ന് എടുത്ത ശേഷമാണ് ഞാന്‍ പോയത്. രാത്രി രണ്ട് മണിക്ക് ശേഷമുള്ള യാത്ര ശരിക്കും ഒഴിവാക്കണം. നമുക്ക് പോലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാത്ത ഉറക്കമാണ് ആ സമയത്ത് വരുന്നത്. എത്ര തിരക്ക് വന്നാലും ഞാന്‍ ആ സമയം വാഹനം ഓടിച്ചു എവിടെയും പോകില്ല. അങ്ങനെ പോയത് കൊണ്ടാണ് നമുക്ക് വിലപ്പെട്ട ഒരു കലാകാരനെ ഇങ്ങനെ കാണേണ്ടി വന്നത്”. ജയറാം പറയുന്നു.
Post Your Comments