രണ്ടായിരം എന്ന വര്‍ഷം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമല്ലായിരുന്നുവെങ്കിലും രണ്ടായിരത്തിന്റെ തുടക്കം മോഹന്‍ലാല്‍ എന്ന നടന് വലിയ രീതിയിലുള്ള മൈലേജ് ഉണ്ടാക്കിയ ചിത്രമായിരുന്നു ‘നരസിംഹം’. തിയേറ്ററുകളില്‍ ഉത്സവ പ്രതീതിയുണ്ടാക്കിയ ചിത്രം മോഹന്‍ലാല്‍ എന്ന നായകന്റെ അമാനുഷിക കഥാപാത്രം വെളിപ്പെടുത്തിയ സിനിമയായിരുന്നു. പക്ഷേ നരസിംഹത്തിന് ശേഷം മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ ഐവി ശശി ചിത്രം ‘ശ്രദ്ധ’യ്ക്ക് ബോക്സ് ഓഫീസില്‍ തീരെ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ടി ദാമോരന്റെ തിരക്കഥയില്‍ ഐവി ശശി ഒരുക്കിയ ചിത്രത്തില്‍ ശോഭന ഉള്‍പ്പടെയുള്ള താരങ്ങള്‍ അഭിനയിച്ചിരുന്നു. ‘നരസിംഹം’ പോലെ മോഹന്‍ലാലില്‍ നിന്ന് ഹീറോയിസം പ്രതീക്ഷിച്ച പ്രേക്ഷകര്‍ ശ്രദ്ധ കണ്ടു നിരാശപ്പെടുകയായിരുന്നു. ഷാജി കൈലാസ് -രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിനേക്കാള്‍ പ്രേക്ഷകര്‍ പ്രതീക്ഷ നല്കിയ ടീമായിരുന്നു ഐവി ശശി – ടി ദാമോദരന്‍ – മോഹന്‍ലാല്‍ ടീം. മോഹന്‍ലാലിനെ സോളോ ഹീറോയാക്കി കൊണ്ട് ഇതേ ടീം ആദ്യമായി ഒന്നിച്ച സിനിമ കൂടിയായിരുന്നു ‘ശ്രദ്ധ’. വലിയ തരംഗമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഈ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
Post Your Comments