GeneralLatest NewsMollywood

ഇനി എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ല; നടി കാവേരിയും ഭര്‍ത്താവും വേര്‍പിരിഞ്ഞു!!

ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല.

സിനിമാ മേഖലയിലെ പ്രണയവും വിവാഹവും എന്നും ചര്‍ച്ചാ വിഷയമാണ്. സൂപ്പര്‍താര ചിത്രങ്ങളിലെ നായികയായി വിജയം നേടിയ നടി കാവേരിയുടെ പ്രണയവും വിവാഹവും ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ സൂര്യകിരണുമായുള്ള ദാമ്പത്യം വേര്‍പിരിഞെന്ന വാര്‍ത്തകള്‍ സജീവമാകുന്നു.

നാഗാര്‍ജുന അവതരിപ്പിക്കുന്ന തെലുങ്ക് ബിഗ് ബോസ് സീസണ്‍ 4-ല്‍ ബിഗ് ബോസില്‍ കാവേരിയുടെ ഭര്‍ത്താവ് ആയിരുന്ന സൂര്യ കിരണ്‍ പങ്കെടുത്തിരുന്നു. ആദ്യവാരത്തില്‍ തന്നെ ഷോയില്‍നിന്നും എലിമിനേറ്റായ സൂര്യ കിരണ്‍ ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച്‌ തുറന്ന് സംസാരിച്ചത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‌’അതെ, അവള്‍ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞത്.’-സൂര്യ കിരണ്‍ വെളിപ്പെടുത്തി.

നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button