GeneralLatest NewsNEWSTV Shows

ബി​ഗ്ബോസ് ഹൗസിനകത്ത് വണ്ണത്തിന്റെ പേരില്‍ തന്നെ പലരും കളിയാക്കി; വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയ​താരം

ഭക്ഷണത്തിന്റെ അളവു കുറച്ചു തന്നെയാണ് താന്‍ വണ്ണം കുറച്ചതെന്നും ഷെഹ്നാസ്

പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബി​ഗ്ബോസിനു ആരാധകര്‍ ഏറെയാണ്‌. ഇതിന്റെ ഹിന്ദി പതിപ്പില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയായിരുന്നു പഞ്ചാബ് കി കത്രീന എന്ന് വിളിപ്പേരുള്ള ​ഗായികയും നടിയുമായ  ഷെഹ്നാസ് ​ഗില്‍. നല്ല ശരീരപ്രകൃതം ആയതിനാല്‍ പലപ്പോഴും ഷോയില്‍ കളിയാക്കല്‍ നേരിട്ടിരുന്ന താരം ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ആറുമാസം കൊണ്ട് പന്ത്രണ്ടു കിലോ കുറച്ചുപുത്തന്‍ ലുക്കില്‍ എത്തുകയാണ് ഷെഹ്നാസ്.

ബി​ഗ്ബോസ് ഹൗസിനകത്ത് വണ്ണത്തിന്റെ പേരില്‍ തന്നെ പലരും കളിയാക്കിയിരുന്നെന്നും അതാണ് പുതിയ മാറ്റത്തിനുള്ള കാരണമെന്നും ഷെഹ്നാസ് പറയുന്നു. തനിക്കും വണ്ണം കുറച്ച്‌ കാണിക്കാന്‍ കഴിയുമെന്ന് തെളിയിക്കണമായിരുന്നു. അങ്ങനെയാണ് അറുപത്തിയേഴു കിലോയില്‍ നിന്ന് വണ്ണം കുറയ്ക്കാന്‍ പരിശ്രമിച്ചതെന്ന് ഷെഹനാസ് പറയുന്നു. മാര്‍ച്ചില്‍ തുടങ്ങിയ പരിശ്രമം ഫലം കണ്ടുവെന്നും ഇപ്പോള്‍ അമ്ബത്തിയഞ്ചു കിലോയാണ് തന്റെ ഭാരമെന്നും താരം പറഞ്ഞു.

ഭക്ഷണത്തിന്റെ അളവു കുറച്ചു തന്നെയാണ് താന്‍ വണ്ണം കുറച്ചതെന്നും ഷെഹ്നാസ് പറയുന്നു. നോണ്‍വെജ് ഭക്ഷണങ്ങളും ചോക്ലേറ്റുകളും ഐസ്ക്രീമുമൊക്കെ പാടേ ഉപേക്ഷിച്ചു കൊണ്ട് പരിപ്പും ചെറുപയറുമൊക്കെ ഉള്‍പ്പെടുത്തി. ഉച്ചയ്ക്ക് കഴിക്കുന്നതും ഇതാണെങ്കില്‍ രാത്രിയും അത് തന്നെ കഴിക്കും, അതും അളവ് കുറച്ച്‌. രണ്ട് റൊട്ടി കഴിക്കാന്‍ തോന്നിയാല്‍ ഒരെണ്ണത്തില്‍ ഒതുക്കും- താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button