CinemaGeneralLatest NewsMollywoodNEWS

ഡ്യൂപ്പില്ലാതെ ചെയ്ത വേഷങ്ങള്‍, മരണക്കിണറിലെ സാഹസം; താന്‍ അഭിനയിച്ച ഹിറ്റ് സിനിമകളെക്കുറിച്ച് ബാബു ആന്റണി

'പൂവിന് പുതിയ പൂന്തെന്നല്‍' അഞ്ച് ഭാഷകളില്‍ വന്നതോടെ ആക്ഷന്‍ റോളുകളുടെ പെരുമഴയായി

കൊമേഴ്സ്യല്‍ സിനിമകളും സമാന്തര സിനിമകളും നടനെന്ന നിലയില്‍ തന്നെ ഒരു പോലെ തുണച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ് സൂപ്പര്‍ താരം ബാബു ആന്റണി. പുതിയ ചിത്രം പവര്‍ സ്റ്റാറിന് വേണ്ടി കേരളത്തിലേക്ക് വരാനിരുന്നതാണെന്നും പക്ഷേ ലോക് ഡൌണ്‍ കാരണം എല്ലാം അവതാളത്തിലായെന്നും തന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ബാബു ആന്റണി പറയുന്നു.

“പുതിയ മലയാള സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റില്‍ കേരളത്തിലേക്ക് വരാനിരുന്നതാണ്. പക്ഷേ കേരളത്തിലെ ലോക് ഡൌണും കാര്യങ്ങളും നീണ്ടുപോയത് കൊണ്ട് അത് നടന്നില്ല. ലൂയിസ് മാന്‍ഡ്ലര്‍ എന്ന അമേരിക്കന്‍ നടനും പവര്‍ സ്റ്റാറില്‍ അഭിനയിക്കുന്നുണ്ട്.
‘ചിലമ്പ്’ എന്ന ആദ്യ ചിത്രത്തില്‍ കരാട്ടെ ചെയ്യുന്ന റോളായിരുന്നു. അതിനു ശേഷം അഭിനയിച്ച ‘പൂവിന് പുതിയ പൂന്തെന്നല്‍’ അഞ്ച് ഭാഷകളില്‍ വന്നതോടെ ആക്ഷന്‍ റോളുകളുടെ പെരുമഴയായി. മിക്ക സ്റ്റണ്ട് സീനുകളിലും ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. ‘കാര്‍ണിവല്‍’ എന്ന സിനിമയില്‍ മരണക്കിണറില്‍ ബൈക്ക് ഓടിച്ചു. ആക്ഷന്‍ മാത്രമല്ല, സമാന്തര സിനിമകളും തുണച്ചിട്ടുണ്ട്. എംപി സുകുമാരന്‍ നായരുടെ ‘അപരാഹ്നവും’, ‘ശയനവും’ എന്നെ സിനിമയില്‍ അവതരിപ്പിച്ച ഭരതന്‍ സാറിന്റെ വൈശാലിയുമൊക്കെ ഏറെ ഇഷ്ടമാണ്”. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button