GeneralLatest NewsTollywood

താരങ്ങളുടെ ലഹരിമരുന്ന് പാര്‍ട്ടി; ആദിത്യ വിളമ്പിയത് ‘എക്സ്റ്റസി’

എഫ്ഐആർ റജിസ്റ്റർ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാർട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആൽവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല

തെന്നിന്ത്യന്‍ താരങ്ങളായ സഞ്ജന, രാഗിണി എന്നിവരുടെ മയക്കു മരുന്ന് മാഫിയ ബന്ധത്തെക്കുറിച്ച് പുറത്ത് വന്നത് ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. അതിനു പിന്നാലെ കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവയും പ്രതിപട്ടികയില്‍ ഉണ്ട്. കേസില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാർട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആൽവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ഹെബ്ബാൾ തടാകത്തോടു ചേർന്ന് നാല് ഏക്കറോളമുള്ള ആദിത്യയുടെ ഫാം ഹൗസിലും പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുടെ അപാർട്മെന്റിലും വച്ചാണ് ലഹരി പാർട്ടികൾ നടത്തിയിരുന്നതെന്നതിനു കൃത്യമായ തെളിവുകളും മൊഴികളും ലഭിച്ചു കഴിഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ ലഹരി പാർട്ടികളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി ഫാം ഹൌസില്‍ നടത്തിയ റെയിഡില്‍ അന്വേഷണ സംഘം കണ്ടെത്തി.

shortlink

Related Articles

Post Your Comments


Back to top button