CinemaGeneralKollywoodLatest NewsNEWS

അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമായി കാണുന്നു: തുറന്നു പറഞ്ഞു പ്രമുഖ താരം

ചിത്രീകരണത്തിനിടെ അദ്ദേഹം ഒരുപാട് സംസാരിച്ചിട്ടുണ്ട് അത്മീയതയെക്കുറിച്ച് പറഞ്ഞതൊക്കെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്

രജനി സിനിമകളിലും വിജയ്‌ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ നടി മാളവിക മോഹനനന്‍ സൂപ്പര്‍ താരം രജനി കാന്തിനൊപ്പം പേട്ടയില്‍ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ്. താന്‍ അഭിനയിച്ച മലയാള സിനിമകള്‍ കണ്ടിട്ടാണ് കാര്‍ത്തിക് സുബ്ബരാജ് തന്നെ പേട്ടയിലേക്ക് ക്ഷണിച്ചതെന്നും താരം പറയുന്നു. മലയാള സിനിമയോടൊപ്പം തമിഴ് സിനിമകള്‍ കൂടി ചെയ്യുമ്പോള്‍ ഇവിടുത്തെ പ്രേക്ഷകര്‍ക്ക് താന്‍ ഒരു മലയാള നടി ആണോ എന്ന നിലയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകുമെന്നും ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

“പേട്ടയും മാസ്റ്റേഴ്സും നിനച്ചിരിക്കാതെ കിട്ടിയ അവസരങ്ങളാണ്. പട്ടം പോലെ, ഗ്രേറ്റ് ഫാദര്‍, ബിയോണ്ട് ദി ക്ലൌഡ്സ് എന്നീ സിനിമകള്‍ കണ്ടിട്ടാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പേട്ടയിലേക്ക് വിളിക്കുന്നത്. രജനി സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമാണ്. ചിത്രീകരണത്തിനിടെ അദ്ദേഹം ഒരുപാട് സംസാരിച്ചിട്ടുണ്ട്. അത്മീയതയെക്കുറിച്ച് പറഞ്ഞതൊക്കെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. ‘പേട്ട’ കഴിഞ്ഞപ്പോള്‍ മാസ്റ്റേഴ്സിലേക്ക് വിളിച്ചു. തമിഴ് എനിക്ക് കംഫര്‍ട്ടബിളാണ്. അവസരങ്ങള്‍ കിട്ടുമ്പോള്‍ മറ്റു ഭാഷകളിലും നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാനാകും. പക്ഷെ പ്രേക്ഷകര്‍ക്ക് ആശയകുഴപ്പമുണ്ടാകും ഇത് മലയാളിയാണോ തമിഴ് നടിയാണോ എന്നൊക്കെ.”മാളവിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button