GeneralLatest NewsTV Shows

വല്ലാത്ത അവിശ്വസനീയത ആയിരുന്നു നേരിട്ടു കാണുന്നതുവരെ എനിക്ക് മാത്രം അല്ല കാണാന്‍ വന്ന ഏവര്‍ക്കും; അവസാനമായി ശബരീയെ കണ്ടതിനെക്കുറിച്ച് ഉമാ നായര്‍

ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.

കുടുംബപ്രേക്ഷകരുടെ പ്രിയതാരമായിമാറിയ നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശബരീനാഥ് വിടവാങ്ങിയത്. താരത്തിന്റെ വിയോഗ വേദനയില്‍ നടി ഉമാനായര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

“വല്ലാത്ത അവിശ്വസനീയത ആയിരുന്നു നേരിട്ടു കാണുന്നതുവരെ എനിക്ക് മാത്രം അല്ല കാണാന്‍ വന്ന ഏവര്‍ക്കും. അത്രയ്ക്കും എല്ലാവര്‍ക്കും പ്രിയപ്പെട്ട ശബരി ചേട്ടന്‍ ഇങ്ങനെ പെട്ടന്ന് വിട്ട് പോകും എന്ന് ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റിയില്ല..ആദരാജ്ഞലികള്‍ ഏട്ടാ എന്നാണ് ഉമാ നായര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്. ശബരീനാഥിനൊപ്പമുളള പഴയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button