GeneralLatest NewsWorld Cinemas

ആദിലിന്റെ മരണവാര്‍ത്ത ആചാരപരമായി പള്ളിയില്‍ അനൌണ്‍സ് ചെയ്തു; മരണവാര്‍ത്ത പങ്കുവച്ച ഭാര്യതന്നെ ആദില്‍ ജീവനോടെയുണ്ടെന്നുള്ള വാര്‍ത്തയുമായെത്തി; വിമര്‍ശനവുമായി ആരാധകര്‍

ആദില്‍ തല കറങ്ങി വീണെന്നും അപ്പോള്‍ മരിച്ചെന്ന് വിചാരിക്കുകയായിരുന്നെന്നും ഫറ

സോഷ്യല്‍ മീഡിയയിലെ പ്രമുഖതാരം ആദില്‍ മരിച്ചെന്നു വാര്‍ത്തയുമായി ഭാര്യ. സംഭവത്തിലെ ട്വിസ്റ്റ് കണ്ട് അമ്പരന്നു ആരാധകര്‍. താരങ്ങള്‍ക്ക് നേരെ വിമര്‍ശനം ശക്തമാകുന്നു. സംഭവമിങ്ങനെ.. ടിക് ടോകില്‍ ഏകദേശം 2.5 മില്യണ്‍ ഫോളോവേഴ്‌സുള്ള പാകിസ്ഥാന്‍ ടിക് ടോക് താരമായ ആദില്‍ രാജ്പുത് തന്റെ മരണ വാര്‍ത്ത ടിക്ക് ടോക്കിലൂടെ ഭാര്യയെകൊണ്ട് പ്രഖ്യാപിച്ചു. ആദിലിന്റെ ഭാര്യ ഫറ ‘ആദില്‍ ഇനി നമുക്കൊപ്പമില്ല’ എന്നാണ് ടിക് ടോക് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. തനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചെന്നും ആദിലിന് അപകടം സംഭവിച്ചെന്നും അദ്ദേഹം മരിച്ചെന്നുമാണ് ഭാര്യ ടിക് ടോക്കിലൂടെ അറിയിച്ചത്.

ഈ വീഡിയോ വൈറലായതോടെ പ്രാദേശിക മോസ്‌കില്‍ ആദിലിന്റെ മരണവാര്‍ത്ത ആചാരപരമായി അനൗണ്‍സ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിരവധി ആരാധകര്‍ ആദിലിന്റെ വീട്ടിലെത്തി. എന്നാല്‍, ഇതിനു പിന്നാലെ താരം ജീവനോടെയുണ്ടെന്നുള്ള വാര്‍ത്തയുമായി ഫറ വീണ്ടുമെത്തി.

‘ആദിക്ക് അള്ളാ മറ്റൊരു ജീവിതം കൂടി നല്‍കിയിരിക്കുന്നു. ആദില്‍ തല കറങ്ങി വീണെന്നും അപ്പോള്‍ മരിച്ചെന്ന് വിചാരിക്കുകയായിരുന്നെന്നും ഫറ രണ്ടാമത് പറഞ്ഞത്. അതിന് ശേഷം തലയില്‍ ബാന്‍ഡേജോടു കൂടി ആദില്‍ ഇരിക്കുന്ന വീഡിയോയും എത്തി. എന്നാല്‍ വ്യാജ വാര്‍ത്ത നല്‍കിയതില്‍ ആരാധകര്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്തി നേടേണ്ടത് ഇങ്ങനെയല്ലെന്ന് അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button