GeneralLatest NewsMollywood

രണ്ടാമൂഴം; കേസ് ഒത്തുതീർപ്പിലേക്ക്!! ശ്രീകുമാർ മേനോന്‍ തിരക്കഥ തിരിച്ചു നൽകും

രണ്ടാമൂഴവുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പിലേക്ക്

ഭീമനേ കേന്ദ്രകഥാപാത്രമാക്കി എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാർ മേനോന്‍ ഒരുക്കുന്ന, മോഹന്‍ലാല്‍ നായകന്‍ ആയി എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട രണ്ടാമൂഴം ഇനി സിനിമയാകില്ല. ശ്രീകുമാർ മേനോന്‍ എംടിക്ക് തിരക്കഥ തിരിച്ചു നൽകും.

രണ്ടാമൂഴവുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് ഈ ധാരണ. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഒത്തുതീർപ്പ്.

രണ്ടാമൂഴം സിനിമ തിരക്കഥ വാങ്ങി നാല് വർഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാത്ത സാഹചര്യത്തിലാണ് സംവിധായകനും നിർമാണക്കമ്പനിക്കും എതിരെ എംടി കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button