GeneralLatest NewsMollywood

“മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല”; ഭാവന

അതിനാണ് ഞാനിവിടെ ഉള്ളത് - കര്‍മ

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയനായികയാണ് ഭാവന. വിവാഹത്തിനു പിന്നാലെ മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്ത ഭാവന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. “മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് – കര്‍മ” എന്ന താരത്തിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു.

ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയും അടക്കമുള്ളവര്‍ പോസ്റ്റിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭര്‍ത്താവ് നവീനൊപ്പം ബം​ഗളൂരുവില്‍ കഴിയുന്ന ഭാവന കന്നഡ ചിത്രങ്ങളില്‍ സജീവമാണ്. ഇന്‍സ്പെക്ടര്‍ വിക്രം, ബജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട് കോം എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളുടെ തിരക്കിലാണ് ഭാവന.

shortlink

Related Articles

Post Your Comments


Back to top button