മലയാള സിനിമയ്ക്ക് പത്മരാജന് എന്ന സംവിധായകന് നല്കിയ നായകന്മാര് ഏറെയാണ്, ജയറാമും റഹ്മാനും അശോകനും ആ നിരയിലെ പ്രധാനികളാകുമ്പോള് തന്റെ സെറ്റിലെ കൃത്യ നിഷ്ടയ്ക്ക് കാരണക്കാരന്‍ പത്മരാജന് ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് അശോകന് എന്ന താരം. സുന്ദരനായി അഭിനയിക്കാന്‍ വന്ന തനിക്ക് അതിനു വിപരീതമായ വേഷം നല്കി തന്നെ ഞെട്ടിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും പെരുവഴിയമ്പലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് അശോകന് പറയുന്നു. 1978-ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന് തുടക്കം കുറിക്കുന്നത്.
അശോകന്റെ വാക്കുകള്‍
“സിനിമാ സെറ്റില്‍ കറക്റ്റ് സമയത്ത് എത്തണമെന്ന് പറഞ്ഞു തന്നത് പത്മരാജന് സാറാണ്. ‘പെരുവഴിയമ്പലം’ സിനിമയുടെ ലൊക്കേഷനില്‍ വച്ച് തന്നെ പറഞ്ഞു തരും അശോകാ രാവിലെ എഴുന്നേല്‍ക്കണം. കറക്റ്റ് സമയത്ത് സെറ്റില്‍ എത്തണം എന്നൊക്കെ. പണം മുടക്കുന്ന നിര്‍മ്മാതാവിനെ പരിഗണിക്കണം എന്നൊക്കെ മനസ്സിലാക്കി തന്നത് അദ്ദേഹമാണ്. സുന്ദരനായ നായകനെ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ മോഹം പക്ഷേ ‘പെരുവഴിയമ്പലം’ ആ ആഗ്രഹങ്ങള്‍ എല്ലാം മാറ്റിയെഴുതി. ആ സിനിമയിലെ വേഷം ഞാന്‍ മനസ്സില്‍ കണ്ടതിന് നേര് വിപരീതമായിരുന്നു. മനസ്സില്‍ കരുതിയതൊന്നുമല്ല സിനിമ എന്ന് അതോടെ മനസ്സിലായി” അശോകന് പറയുന്നു.
Post Your Comments