താന്‍ സിനിമയില്‍ കൊണ്ട് വന്നത് പുതുമുഖ നടികളെ മാത്രമല്ലെന്നും എന്നാല്‍ നടികളെ മാത്രം സിനിമയില്‍ കൊണ്ടുവന്ന സംവിധായകനെന്ന നിലയിലാണ് താന്‍ കൂടുതല്‍ അറിയപ്പെടുന്നതെന്നും ലാല്‍ ജോസ് പറയുന്നു, നിരവധി നടന്മാരെയുള്പ്പടെ സിനിമാ രംഗത്ത് പ്രശസ്തരായ ഒട്ടേറെ ടെക്നീഷ്യന്മാരും തന്റെ സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെന്നു ലാല്‍ ജോസ് പങ്കുവയ്ക്കുന്നു.
“നടികളെ മാത്രമല്ല എന്റെ സിനിമയിലൂടെ ഒരുപാട് പുതുമുഖ നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും വന്നിട്ടുണ്ട്. പുതുമുഖ നടിമാരെ മാത്രം സിനിമയിലെത്തിച്ച സംവിധായകനെന്ന വിശേഷണമാണ് എനിക്ക് കൂടുതലായും ലഭിച്ചിട്ടുള്ളത്. അത് പോലെ ഒരുപാട് ടെക്നീഷ്യന്മാരും എന്റെ സിനിമയിലൂടെ തുടക്കം കുറിച്ചിട്ടുണ്ട് പക്ഷേ എല്ലാവരും നടികളുടെ കാര്യം മാത്രമാണ് പറയുന്നത്. ജോസഫ് നെല്ലിക്കല്‍ എന്ന കലാസംവിധായകന്‍, പ്രശാന്ത് പിള്ള എന്ന സിനിമോട്ടോഗ്രാഫര്‍, ബിജി ബാല്‍ എന്ന സംഗീത സംവിധായകന്, രഞ്ജന്‍ എബ്രഹാം എന്ന എഡിറ്റര്‍ ഇവരൊക്കെ എന്റെ സിനിമയിലൂടെ തുടങ്ങിയവരാണ്. ഞാന്‍ പത്ത് മ]പുതുമുഖ നടികളെയാണ് സിനിമയില്‍ കൊണ്ട് വന്നത്. സംവൃത സുനില്‍, മീര നന്ദന്, മുക്ത, ആന്‍ ആഗസ്റ്റില്‍ തുടങ്ങിയവരൊക്കെ എന്റെ സിനിമയിലൂടെ വന്നവരാണ്”.
Post Your Comments