
ആദ്യമായി സംഗീതസംവിധാനത്തിലേയ്ക്കു ചുവടുവയ്ക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. മറ്റൊരു സര്‍പ്രൈസ് കൂടി അദ്ദേഹം ആരാധകര്‍ക്കായി കരുതിവച്ചിട്ടുണ്ട്. വിനീത് ഈണം നല്കുന്ന ഗാനം ആലപിക്കുന്നത് ഭാര്യ ദിവ്യ ആണെന്നതാണ് സർപ്രൈസ്.
ഭാര്യ ‘ദിവ്യയ്ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പാട്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. ഇത് സിംഗിള്‍ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാല്‍വയ്പ്പാണിത്. സംഗീത സംവിധായകന് എന്ന നിലയില്‍ എന്റെയും’- വിനീത് ശ്രീനിവാസന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
കുറിപ്പ് വായിക്കാം……..
https://www.facebook.com/official.vineethsreenivasan/posts/3457444260979354
Post Your Comments