ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത ദിനംതോറും വര്‍ദ്ധിച്ചുവരുകയാണ്. താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കൊപ്പം യുവതാരം സാറാ അലിഖാനും സുശാന്ത് സിങ് രജ്പുത്തിന്റെ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്ന് മാനേജറുടെ മൊഴി പുറത്ത്. നടന് സെയിഫ് അലിഖാന്റെ മകളാണ് സാറ. ഫാം ഹൗസിലേക്ക് സാറ വന്നിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്തായതിന് പിന്നാലെ അന്വേഷണം കൂടുതൽപേരിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫാംഹൗസിൽ കഴിഞ്ഞ ദിവസം എൻസിബി റെയ്ഡ് നടത്തിയിരുന്നു.
ജൂൺ 14നാണ് സുശാന്തിന്റെ മരണം. എന്നാല്‍ സുശാന്തിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് സിബിഐ. ജൂൺ എട്ടിനു ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഥാനി സിബിഐയോടു പറഞ്ഞിരുന്നു. ഇപ്പോള്‍ ദിഷയുടെ പ്രതിശ്രുതവരൻ റോഹൻ റായിയെ ചോദ്യംചെയ്യാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. റോഹന്‍ സുരക്ഷ നൽകണമെന്ന് അഭ്യർഥിച്ച് ബിജെപി എംഎൽഎ നിലേഷ് റാണെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.
Post Your Comments