മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് മീന. നാലു പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തില്‍ നിന്നും മീന എന്ന മേരി ജോസഫ് മറഞ്ഞിട്ട് 23 വര്‍ഷം പൂര്‍ത്തിയാവുകയാണ്. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്ന ഈ കലാകാരി വിടവാങ്ങിയത് , 56-ആം വയസ്സിലായിരുന്നു. മീനയുടെ ഓര്‍മ്മ ദിനത്തില്‍, തന്റെ പ്രിയപ്പെട്ട വല്ല്യമ്മച്ചിയെ ഓര്‍ക്കുകയാണ് മീനയുടെ സഹോദരീപുത്രനായ റോയി കോശി ജോയി. വല്ല്യമ്മച്ചി മരിക്കുമ്ബോള്‍ സൗദിയിലായിരുന്നു. ഏഷ്യാനെറ്റിലൂടെ മരണവാര്‍ത്ത കണ്ട തനിക്കന്ന് നാട്ടിലെത്തി വല്ല്യമ്മച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ പറ്റിയില്ലെന്ന് റോയി പറയുന്നു.
റോയിയുടെ വാക്കുകള്‍ ഇങ്ങനെ… “പാരീസ് ചോക്ലേറ്റും ബ്രിട്ടാനിയ ബിസ്കറ്റ് പാക്കറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചിയെയാണ് എന്റെ കുട്ടിക്കാല ഓര്‍മകളിലൊക്കെ കാണാന്‍ കഴിയുക. മദ്രാസില്‍ നിന്നും നാട്ടിലേക്കുള്ള വല്യമ്മച്ചിയുടെ ഓരോ വരവും എനിക്ക് ഉത്സവമായിരുന്നു. അന്ന് അംബാസിഡറിലാണ് വല്ല്യമ്മച്ചി മുതുകുളത്തെ ഞങ്ങളുടെ വീട്ടിലേക്ക് വരിക. ആ കാറ് വരുമ്ബോഴെ അറിയാം, ഞങ്ങളെ അമ്മവീട്ടിലേക്ക് കൂട്ടികൊണ്ടുപോവാനാണെന്ന്. വല്ല്യമ്മച്ചി തിരിച്ചുപോവും വരും പിന്നെ ഞങ്ങള്‍ അമ്മ വീട്ടിലാവും. സഹോദരങ്ങളോടെല്ലാം ഏറെ അടുപ്പവും സ്നേഹവും സൂക്ഷിച്ച ആളായിരുന്നു വല്ല്യമ്മച്ചി. കുട്ടിക്കാല ഓര്‍മകളില്‍ ഇപ്പോഴും തെളിയുന്ന ഒരു രംഗമുണ്ട്. വല്ല്യമ്മച്ചി നാട്ടിലെത്തുമ്ബോള്‍ അമ്മ വീട്ടിലെ ഫ്രിഡ്ജില്‍ എപ്പോഴും ഇന്‍സുലിന്‍ കാണും. വല്യമ്മച്ചിയും എന്റെ അമ്മയും അമ്മയുടെ അനിയത്തിയുമെല്ലാം പ്രമേഹ രോഗികളായിരുന്നു. സിറിഞ്ചുകള്‍ വേറെയാണെന്നേ ഉള്ളൂ, മൂന്നുപേരും ഒരേ കുറ്റിയില്‍ നിന്നാണ് ഇന്‍സുലിന്‍ എടുത്തിരുന്നത്! അക്കാലത്ത് കേരളത്തില്‍ ഡയബറ്റിക് റിസര്‍ച്ച് സെന്ററുകള്‍ കുറവാണ്. പ്രമേഹലക്ഷണങ്ങള്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മയെ മദ്രാസിലെ റോയല്‍പേട്ടയിലെ ഡയബറ്റിക് റിസര്‍ച്ച് സെന്ററില്‍ കൊണ്ടുപോയി കാണിക്കുന്നതൊക്കെ വല്ല്യമ്മച്ചിയാണ്. “
മരണ സമയത്ത് നാട്ടില്‍ വരാന്‍ കഴിയാത്തതിന്റെ വേദനയും റോയ് പങ്കുവയ്ക്കുന്നുണ്ട്.
“വല്ല്യമ്മച്ചി മരിക്കുമ്ബോള്‍ ഞാന്‍ സൗദിയിലായിരുന്നു. ഏഷ്യാനെറ്റിലാണ് ഞാന്‍ മരണവാര്‍ത്ത കാണുന്നത്. എനിക്കന്ന് നാട്ടിലെത്തി വല്ല്യമ്മച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ പറ്റിയില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ കൊടുംമഴയായിരുന്നു, ചെന്നൈയില്‍ വലിയൊരു വെള്ളപ്പൊക്കമുണ്ടായ സമയമായിരുന്നു അത്. വല്ല്യമ്മച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ് അന്ന് വീട്ടിലെത്തിയ മോഹന്‍ലാല്‍ സങ്കടം സഹിക്കാനാവാതെ കാര്‍പോര്‍ച്ചില്‍ നിന്നു കരഞ്ഞതിനെ കുറിച്ചൊക്കെ അമ്മ ഇപ്പോഴും പറയാറുണ്ട്. മോഹന്‍ലാലുമായി നല്ല സൗഹൃദമുണ്ടായിരുന്നു വല്ല്യമ്മച്ചിയ്ക്ക്. തമിഴകത്ത് കമലഹാസന്‍, ജയലളിത എന്നിവരുമായും നല്ല സൗഹൃദം വല്ല്യമ്മച്ചി സൂക്ഷിച്ചിരുന്നു.” റോയി ഒരു മാധ്യമത്തില്‍ പങ്കുവച്ചു
Post Your Comments