BollywoodGeneralLatest NewsNEWS

അച്ഛന്‍റെ പേര് പറഞ്ഞു അവസരങ്ങള്‍ വാങ്ങിച്ചിട്ടില്ല; മാളവിക മോഹനന്‍

സിനിമാട്ടോഗ്രഫര്‍ കെയു മോഹനന്റെ മകള്‍ ആണെന്ന് പറഞ്ഞു പരിചയപ്പെടുമ്പോള്‍ സ്വീകാര്യത കിട്ടിയിട്ടുണ്ട്

പ്രമുഖ ഫോട്ടോ ഗ്രാഫര്‍ കെയു മോഹനന്റെ മകളായ മാളവിക മോഹനന്‍ ഇന്ത്യന്‍ സിനിമയിലെ ഭാഗ്യ നായികയായി തിളങ്ങുമ്പോള്‍ താന്‍ ഒരിക്കലും അച്ഛന്റെ പേര് പറഞ്ഞു എവിടെയും അവസരങ്ങള്‍ വാങ്ങിയിട്ടില്ല എന്ന് പങ്കുവയ്ക്കുയാണ്. ബോളിവുഡില്‍ അച്ഛന്റെ സ്വീകാര്യതയാണ് തന്നെ അവര്‍ സ്വാഗതം ചെയ്തതിനു കാരണമായതെന്ന് മാളവിക പറയുന്നു. അവിടുത്തെ ഖാന്മാരില്‍ താന്‍ ഷാരൂഖാനെയാണ് ഏറ്റവുമധികം ആരാധിക്കുന്നതെന്നും ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ താരം തുറന്നു പറയുന്നു. അച്ഛനൊപ്പം ഡോണ്‍ സിനിമയുടെ ലൊക്കേഷനില്‍ പോയപ്പോഴാണ് ഷാരൂഖ്‌ ഖാനെ ആദ്യമായി കണ്ടതെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കാന്‍ അവസരം കിട്ടണമെന്നതാണ് തന്റെ ആഗ്രഹമെന്നും മാളവിക പറയുന്നു.

“സിനിമാട്ടോഗ്രഫര്‍ കെയു മോഹനന്റെ മകള്‍ ആണെന്ന് പറഞ്ഞു പരിചയപ്പെടുമ്പോള്‍ സ്വീകാര്യത കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും ബോളിവുഡില്‍. പക്ഷേ അങ്ങനെ അച്ഛന്റെ പേര് പറഞ്ഞു അവസരങ്ങള്‍ വാങ്ങിക്കാറില്ല. അച്ചനുമായിട്ടു ആദ്യം പോയത് ഡോണ്‍ സിനിമയുടെ ലൊക്കേഷനിലാണ്. അന്ന് ആദ്യമായി ഷാരൂഖ്‌ ഖാനെ കണ്ടു പരിചയപ്പെട്ടു. അദ്ദേഹത്തിനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കാനവസരം കിട്ടണമെന്നാണ് ആഗ്രഹം. എല്ലാ ഖാന്‍മാരിലും വച്ച് എന്റെ മെയിന്‍ ഖാന്‍ ഷാരൂ‌ഖാണ്”.

shortlink

Related Articles

Post Your Comments


Back to top button