CinemaGeneralLatest NewsNEWS

എന്നെ ആദ്യ ചിത്രത്തിൽ നായകനാക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടിക്ക് വാശി; ആർക്കും അറിയാത്ത മമ്മൂട്ടിയുടെ കഥ പറഞ്ഞ് ലാൽ ജോസ്

മമ്മൂട്ടി ചിത്രമായ അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്

മെ​ഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 1998 ൽ ഒരുക്കിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സംവിധാന രംഗത്തിലേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ചു ലാൽ ജോസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.

വൻഹിറ്റായ മമ്മൂട്ടി ചിത്രമായ അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. ആദ്യ ചിത്രത്തിൽ ആയിരിക്കും താൻ മുഴുവനായി ഇൻവെസ്റ്റ് ചെയ്യുകയെന്നും ആദ്യ ചിത്രത്തിൽ നായകനാക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടി തീർത്ത് പറഞ്ഞതായി ലാൽ ജോസ്.

പലസമയത്തും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയിൽ തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടൻ ആയിരുന്നെങ്കിൽ ഇതെല്ലാം മനസ്സിൽ വൈരാഗ്യമായി സൂക്ഷിച്ചേന്നെയും മമ്മൂട്ടി പക്ഷേ ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളിൽ വന്നു കൈയിടുകയും ചെയ്യുമായിരുന്നുവെന്നും ലാൽ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button