
ബോളിവുഡ് സൂപ്പർ താരം കങ്കണ റണാവത്തിനെതിരെ പാര്‍ലമെന്റില്‍ പരാമര്‍ശം നടത്തിയ എംപി ജയാ ബച്ചന്റെ കുടുംബത്തിന് പോലീസ് സുരക്ഷ ഉയർത്തി.
നടൻ അമിതാഭ് ബച്ചനുള്‍പ്പെടെ താമസിക്കുന്ന മുംബൈയിലെ വസതിയിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ സിനിമാ മേഖലയെ കരിവാരി തേക്കുകയാണെന്നും അന്നം കൊടുത്ത കൈയ്ക്ക് തന്നെ ചിലര്‍ കൊത്തുകയാണെന്നുമായിരുന്നു ജയബച്ചന്റെ പരാമര്‍ശം പുറത്ത് വന്നത്.
Post Your Comments