ഐ.എഫ്.എഫ്.കെ ഇത്തവണ ഡിസംബറില്‍ ഇല്ല!! പുതിയ തീയതി പ്രഖ്യാപിച്ച്‌ ചലച്ചിത്ര അക്കാദമി

കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരമാകും ഫെസ്റ്റിവല്‍.

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ.) തീയതി പ്രഖ്യാപിച്ച്‌ ചലച്ചിത്ര അക്കാദമി. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയാണ് സാധാരണ ഐ.എഫ്.എഫ്.കെ. നടത്തിയിട്ടുള്ളത്. എന്നാല്‍ ആ പതിവ് തെറ്റിച്ച് 2021 ഫെബ്രുവരി 12 മുതല്‍ 19 വരെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

2019 സെപ്റ്റംബര്‍ 1 മുതല്‍ 2020 ഓഗസ്റ്റ് 7 വരെ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ എന്‍ട്രികളായി അയക്കാം. ഒക്ടോബര്‍ 31 ആണ് ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 10ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 20 ന് പ്രദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും സമര്‍പ്പിക്കണം.

കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരമാകും ഫെസ്റ്റിവല്‍. ഫെബ്രുവരിയിലെ സാഹചര്യമനുസരിച്ച്‌ ഏത് രീതിയിലാകും പ്രദേശങ്ങള്‍ എന്ന് തീരുമാനിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുക എന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ പറഞ്ഞു.

Share
Leave a Comment