CinemaGeneralMollywoodNEWS

മമ്മൂട്ടിയുടെ അമ്മയായിട്ട്‌ വേണമെങ്കിലും അഭിനയിക്കാം പക്ഷെ നിബന്ധന ഒന്നേയുള്ളൂ : ഉര്‍വശി പറയുന്നു

ഉര്‍വശി രണ്ടാം വരവില്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രമായിരുന്നു അച്ചുവിന്റെ അമ്മ

എന്ത് കഥാപാത്രം ചെയ്യുന്നു എന്നതല്ല കഥാപാത്രത്തിന്റെ പ്രാധാന്യമാണ് താന്‍ നോക്കുന്നതെന്ന് നടി ഉര്‍വശി. മമ്മൂട്ടിയുടെ അമ്മയായിട്ട്‌ വേണമെങ്കിലും അഭിനയിക്കാം പക്ഷേ ആ അമ്മ വേഷത്തിനും അത്രത്തോളം പ്രാധാന്യം ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അങ്ങനെയാണ് അച്ചുവിന്റെ അമ്മ എന്ന സിനിമ ചെയ്തതെന്നും ഉര്‍വശി പറയുന്നു.

“മമ്മൂട്ടിയുടെ അമ്മയായിട്ടു വേണമെങ്കിലും അഭിനയിക്കാന്‍ റെഡിയാണ്. പക്ഷേ ആ കഥാപാത്രത്തിനും അത്രത്തോളം പ്രാധാന്യം ഉണ്ടായിരിക്കണം. കഥാപാത്രത്തിന്റെ ഗ്ലാമറസ് അല്ല അതിന്റെ പ്രാധാന്യമാണ് മുഖ്യം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയില്‍ മീര ജാസ്മിന്റെ അമ്മയായി അഭിനയിച്ചപ്പോള്‍ ഞാന്‍ ആദ്യം നോക്കിയതും ആ കഥാപാത്രത്തിന്റെ പ്രസക്തിയാണ്. ഉര്‍വശി പറയുന്നു. ഉര്‍വശി രണ്ടാം വരവില്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രമായിരുന്നു ‘അച്ചുവിന്റെ അമ്മ’. വലിയ വിജയം നേടിയ സിനിമയില്‍ ഉര്‍വശിയും മീര ജാസ്മിനും അമ്മയും മകളുമായിട്ടാണ് അഭിനയിച്ചത്.2005 ജനുവരിയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് രഞ്ജന്‍ പ്രമോദായിരുന്നു.  നായികയില്‍ നിന്നുള്ള ഉര്‍വശിയുടെ രണ്ടാം വരവിലെ അമ്മ വേഷം കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്”

shortlink

Related Articles

Post Your Comments


Back to top button