
തമിഴ് സംവിധായകന് ബാബു ശിവന് (54) അന്തരിച്ചു. വിജയ് നായകനായ ആക്ഷന്‍ ചിത്രം ‘വേട്ടൈക്കാരന്‍’ (2009) അദ്ദേഹം സംവിധാനം ചെയ്ത ഒരേയൊരു ചിത്രം, വമ്പൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു വേട്ടൈക്കാരൻ.
ഏറെനാളായി കരള്‍-വൃക്ക സംബന്ധമായ അസുഖത്തിനൊപ്പം ശ്വസനസംബന്ധമായ അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡയാലിസിസ് നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ.
തമിഴ് സംവിധായകന് ധരണിയുടെ അസിസ്റ്റന്റ് ആയാണ് ബാബു ശിവന് സിനിമാജീവിതം ആരംഭിക്കുന്നത്. ധരണി സംവിധാനം ചെയ്ത വിജയ് ചിത്രം കുരുവിയുടെ രചയിതാവ് കൂടിയായിരുന്നു ബാബു.
Post Your Comments