മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രീത പ്രദീപ്. കൊറോണ കാരണം ആരും കല്ല്യാണത്തിന് വിളിക്കുന്നില്ലെന്നും, ഇനിയെപ്പോഴാണ് നല്ലൊരു സദ്യ കഴിക്കാന്‍ കഴിയുക എന്നുമുള്ള സങ്കടം സോഷ്യല്‍ മീഡിയയില്‍ കുട്ടിക്കാലചിത്രത്തിനൊപ്പം പ്രീത പങ്കുവച്ചത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ‘നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്പത് പേരുടെ ലിസ്റ്റില്‍ സെലക്ഷന്‍ കിട്ടി’ എന്ന ക്യാപ്ഷനോടെയാണ് താരം സദ്യ കഴിക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
എന്നും സദ്യ തന്റെ വികാരമാണെന്നും, കൊറോണകാരണം വിവാഹത്തിനും മറ്റും വിളിക്കപ്പെടാത്ത സദ്യപ്രേമിയുടെ ആത്മനൊമ്പരമാണെന്നും മുന്പ് പപ്പടം പിടിച്ചിരിക്കുന്ന പഴയകാല ചിത്രത്തിനൊപ്പം കുറിച്ചത്. അതുപോലെതന്നെ പുതിയ പോസ്റ്റിലും പപ്പടം പിടിച്ചിരിക്കുന്ന തന്റെ ചിത്രം പ്രീത പങ്കുവച്ചിട്ടുണ്ട്.
കൊതിപ്പിക്കല്ലേയെന്നാണ് പലരും ചിത്രത്തിന് കമന്റിടുന്നത്. എനിക്കിനി എപ്പോള്‍ സെലക്ഷന്‍ കിട്ടുമോ ആവോ എന്നാണ് നടി മീരാ കൃഷ്ണന്‍ കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments