CinemaGeneralLatest NewsNEWS

സ്ലോമോഷനിൽ എന്റെ കാമുകി നടന്നു വരുന്നു..അവളുമൊത്ത് പാട്ടുപാടി ഞാനും; ഉണ്ണി മുകുന്ദൻ

ഹിന്ദി അറിയാവുന്നതിനാൽ ബോളിവുഡിൽ ഒരു വേഷം ചെയ്യണമെന്നും പ്രിയതാരം

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴും അവിവാഹിതനായി തുടരുന്ന താരത്തിന്റെ വിവാഹ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ഉയർന്നു വരാറുള്ള കാര്യമാണ്.

ഇതേ ഇൻഡസ്ട്രിയിലുള്ള പലരും കല്യാണം കഴിച്ച് 2 പിള്ളേരെങ്കിലും ആയിക്കഴിഞ്ഞു. എന്റെ മനസിൽ ഇപ്പോഴും എനിക്ക് 15 അല്ലെങ്കിൽ 16 വയസ് മാത്രമാണ് തോന്നുന്നത്. അതിനാൽ അമ്മയുടെ കല്യാണ ചോദ്യങ്ങളോട് ഇതൊക്കെ അങ്ങ് സംഭവിക്കേണ്ടതല്ലേ പ്ലാൻ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

ജീവിതത്തിൽ നടക്കാത്ത പല കാര്യങ്ങളും സിനിമയിലൂടെ സാധിച്ചെടുക്കാൻ ആ​ഗ്രഹമുണ്ടെന്നും അതിൽ പ്രധാനം പത്ത് ഇരുപതുപേരെ ഒറ്റയടിക്ക് അടിച്ച് നിലത്തിടാനും , സ്ലേമോഷനിൽ കാമുകി നടന്നു വരുമ്പോൾ അവൾക്കൊപ്പം പാട്ടുപാടി നടക്കാനാണെന്നും താരം. ഹിന്ദി അറിയാവുന്നതിനാൽ ബോളിവുഡിൽ ഒരു വേഷം ചെയ്യണമെന്നും ആ​ഗ്രഹമെന്നും തുറന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയതാരം .

shortlink

Related Articles

Post Your Comments


Back to top button