BollywoodCinemaGeneralLatest NewsNEWS

ജാഡയില്ലാത്ത സുശാന്തിനെക്കുറിച്ച് സുബ്ബലക്ഷ്മി അമ്മാള്‍ ചിലത് തുറന്നു പറയുന്നു

എല്ലാവരോടും വളരെ സൗഹാര്‍ദ്ദത്തോടെ ഇടപെടുന്ന പയ്യന്‍

മലയാള സിനിമകള്‍ക്ക് പുറമേ ബോളിവുഡിന്റെയും സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന നടി സുബ്ബലക്ഷ്മി അമ്മാള്‍ അടുത്തിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് സൂപ്പര്‍ താരം സുശാന്തുമായുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ജാഡയില്ലാതെ എല്ലാവരോടും തോളില്‍ തട്ടി പെരുമാറുന്ന സൗമ്യനായ ചെറുപ്പക്കാരനായിരുന്നു സുശാന്ത് സിംഗ് എന്ന് സുബ്ബ ലക്ഷ്മി അമ്മാള്‍ ഗൃഹലലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെക്കുറിച്ച് സുബ്ബലക്ഷ്മി അമ്മാള്‍

“നല്ല പയ്യനായിരുന്നു സുശാന്ത്. ജാഡയില്ല. എന്നോടന്നല്ല. എല്ലാവരോടും വളരെ സൗഹാര്‍ദ്ദത്തോടെ ഇടപെടുന്ന പയ്യന്‍. എല്ലാവരുടെയും തോളില്‍ തട്ടി സന്തോഷിപ്പിക്കുന്ന ചെറുപ്പക്കാരന്‍. സിനിമയിലും അവസാനം സുശാന്ത് മരിക്കുന്നതാണ്. ഞാന്‍ സംവിധായകനോട് ചോദിച്ചു വല്ലാത്തൊരു സീനാണ്. ഇത് വേണോ സാര്‍? സംവിധായകന്‍ പറഞ്ഞു. നമ്മുടെ സിനിമയുടെ കഥ പക്ഷേ ഇങ്ങനെയാണല്ലോയെന്ന്. ആശുപത്രി കിടക്കയില്‍ വച്ച് ഞങ്ങളുടെ കൈപിടിച്ച് സുശാന്ത് സംസാരിക്കുന്ന സീനുകള്‍ അവന്‍ നന്നായി അഭിനയിച്ചത്‌ കൊണ്ട് കൂടിയായിരിക്കും ഭയങ്കര വിഷമം നിറഞ്ഞതായിരുന്നു. അവസാന സീന്‍ കഴിഞ്ഞതും എല്ലാവരും കൈയ്യടിച്ചു”.

shortlink

Related Articles

Post Your Comments


Back to top button