CinemaGeneralLatest NewsMollywoodNEWS

നടന്മാരില്‍ എന്നെ അതിശയിപ്പിച്ചത് അദ്ദേഹമാണ് നടിമാരില്‍ ഉര്‍വശിയും: പുതു തലമുറയിലെ ഹിറ്റ് നായിക മാളവിക മോഹനന്‍ പറയുന്നു

ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ട്

ഓരോ നടീ നടന്മാരുടെയും അഭിനയ രീതി നിരീക്ഷിക്കുന്നതാണ് അഭിനയത്തിലെ തന്റെ റഫറന്‍സ് എന്ന് നടി മാളവിക മോഹനന്‍ നടന്മാരില്‍ ഏറ്റവും കഴിവുള്ള വ്യക്തികളില്‍ ഒരാളാണ് ഫഹദ് ഫാസില്‍ എന്നും നടിമാരില്‍ ഏറെ സ്വാധീനിച്ചിട്ടുള്ളത് ഉര്‍വശി ആണെന്നും അത് കഴിഞ്ഞാല്‍ ശോഭനയോടാണ് ഏറെ പ്രിയമെന്നും താരം പറയുന്നു.

“ആദ്യമൊന്നും അറിയില്ലായിരുന്നു അഭിനയിച്ചു കഴിഞ്ഞ ശേഷം ഭാവങ്ങളൊക്കെ ശരിയായ എന്ന് പോലും നോക്കാന്‍ അറിയില്ല. ഇപ്പോള്‍ എന്റെ തലയൊന്ന് ചരിച്ചാല്‍ ക്യാമറയില്‍ ഏതു ആംഗിള്‍ ആയിരിക്കും വരുന്നതെന്ന് അറിയാം. ഏത് ഹെയര്‍ സ്റ്റൈല്‍ വേണം. ഏത് വസ്ത്രം വേണം. പോകപ്പോകെയാണ് അതൊക്കെ മനസിലായത്. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ട്. അഭിനയിക്കാനായി പ്രത്യേകിച്ച് റഫറന്‍സ് ഒന്നും നോക്കാറില്ല. പക്ഷേ ഓരോ നടീ നടന്മാരുടെയും അഭിനയ രീതി നിരീക്ഷിക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയാണ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്നതെന്ന്. ഇടയ്ക്ക് അവരുടെ അഭിമുഖം കണ്ടിരിക്കും. ഈയടുത്ത് ഫഹദ് ഫാസിലിന്റെ അഭിമുഖം കണ്ടിരുന്നു. ഇന്ത്യയിലെ കഴിവുള്ള നടന്മാരില്‍ ഒരാളാണ് അദ്ദേഹം. നടിമാരില്‍ എന്നെ അതിശയിപ്പിച്ചത് ഉര്‍വ്വശി ചേച്ചിയാണ് കോമഡിയാവട്ടെ വില്ലത്തിയാവട്ടെ ഡ്രാമയാവട്ടെ ചേച്ചി അനായാസം അഭിനയിച്ചു തകര്‍ക്കും. പിന്നെ ഇഷ്ടം ശോഭന ചേച്ചിയെയാണ്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മാളവിക മോഹനന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button