സോഷ്യല്‍ മീഡിയയില്‍ യുവനടി അനശ്വരയുടെ കാല് കാണിച്ചുള്ള ചിത്രങ്ങള്‍ക്ക്നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മലയാളത്തിലെ മുന്‍നിര നായികമാര്‍ ഇറക്കം കുറഞ്ഞ വസ്ത്രത്തിലൂടെ തങ്ങളുടെ കാലുകള്‍ കാണുന്ന ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടിമാരുടെ കാല്‍കാട്ടിയുള്ള പ്രതിഷേധത്തിനു പിന്നാലെ നടന്‍ മോഹന്‍ലാലിന്റെ കാലുകളെ കുറിച്ച് സനല്‍ കുമാര്‍ പത്മനാഭന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
കുറിപ്പ് വായിക്കാം
കാലുകള്‍ കഥ പറയുന്ന ഒരായിരം പോസ്റ്റുകള്‍ ഇങ്ങനെ വാളില്‍ വിരിയുന്നത് കണ്ടപ്പോള്‍, ഏറ്റവും പ്രിയപ്പെട്ട രണ്ടു കാലുകള്‍ തികഞ്ഞു പോയപ്പോള്‍ ഓര്‍മ്മകള്‍ ഒഴുകിയിറങ്ങിയത് ആ രണ്ടു കാലുകളിലേക്കായിരുന്നു. ‘ആളാരെ ഗോവിന്ദാ ക്കും, തകില് പുകില് നും, നെഞ്ചില്‍ കഞ്ചബാണത്തിനും, ഒരു വല്ലം പൊന്നും പൂവിനും, ഒക്കേലാ ഒക്കേല കും.. ചടുലമായ ചുവടുകളും. ആനന്ദ നടനം ആടിനേന്‍ നും കഥകളി ചുവടുകളും… രാജശില്‍പിയിലെ രുദ്ര താണ്ഡവത്തിനു ദൈവീക ഭാവമുള്ള ചുവടുകളും അനായാസേന ആടി തകര്‍ത്ത ആ കാലുകളോട്…’
ബുള്ളെറ്റില്‍ നിന്നും ഇറങ്ങാതെ തന്നെ സെന്റര്‍ സ്റ്റാന്‍ഡ് ഇട്ട ശേഷം ഹാന്‍ഡിലിനു മുകളിലൂടെ കാല്‍ പൊക്കി ഇറങ്ങാന്‍ മലയാളിയെ പ്രചോദിപ്പിച്ച കാലുകള്‍. കാറില്‍ നിന്നും ഇറങ്ങുമ്ബോള്‍ ഡോര്‍ കാലുകള്‍ കൊണ്ട് അടച്ചു നോക്കാനായി മലയാളിയോട് പറഞ്ഞ രണ്ടു പുറംകാലുകള്‍. രണ്ടു സൈഡിലേക്കും ഫുള്‍ സ്‌ട്രെച്ചു ചെയ്തിരുന്നും (തച്ചോളി വര്‍ഗീസ് ചേകവര്‍), ആറടി പൊക്കമുള്ള സ്ഫടികം ജോര്‍ജിന്റെ നെഞ്ചത്തു അനായാസം പതിഞ്ഞിരുന്നും (ഒളിമ്ബ്യന്‍ ) ഫ്‌ലെക്‌സിബിലിറ്റി കൊണ്ടു വിസ്മയിപ്പിച്ച രണ്ടു കാലുകള്‍.
പാടാം വനമാലി പോലൊരു ഫാസ്റ്റ് മൂവ്‌മെന്റ് ഏറെയുള്ളൊരു പാട്ടില്‍ ഡാന്‍സ് ചെയ്യുമ്ബോള്‍ കാലില്‍ നീരായിട്ടു പോലും ബാന്‍ഡേജ് ഒക്കെ കെട്ടി കളിയ്ക്കാന്‍ ആയി ഇറങ്ങി വന്നു. വേദനയും നീരുമൊക്കെ മറന്നു ചുമ്മാ അങ്ങ് പൊളിച്ചിട്ടു പോയ ഡെഡിക്കേഷന്‍ കൊണ്ട് ഞെട്ടിച്ച കാലുകള്‍. അഴിച്ചിട്ട മുണ്ട്, നടന്നു കൊണ്ടോ ഓടികൊണ്ടോ മടക്കി കുത്താനായി, വലം കാല്‍ കൊണ്ട് ചെറിയൊരു തട്ടോടെ പൊക്കിയെടുക്കാന്‍ പറഞ്ഞ ഒരു വലംകാല്‍. ആ പാദങ്ങളുടെ വലുപ്പം ചെറുതായിരുന്നെങ്കിലും, പാദമുദ്രകളുടെ വലുപ്പം വലുതായതു കൊണ്ടാകാം മലയാള സിനിമ എന്ന കെ ജി എഫ് ആ കാല്‍ക്കീഴില്‍ ആയതു!
Post Your Comments