CinemaGeneralLatest NewsMollywoodNEWS

സിനിമ കൊണ്ട് ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് ജീവിക്കേണ്ട: തുറന്നു ചോദിച്ച് മഹേഷ്‌ നാരായണന്‍

സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ ജോലി നഷ്ടപ്പെട്ട ഒരുപാടു പേരുടെ വേദന ഞാന്‍ കണ്ടിട്ടുണ്ട്

കോവിവിഡ് പ്രതിസന്ധിയില്‍ സിനിമ മേഖല സ്തംഭിച്ചപ്പോള്‍ വ്യത്യസ്ത സിനിമയുമായി എത്തി മികച്ച അഭിപ്രായം നേടിയെടുത്ത മഹേഷ്‌ നാരായണനും ടീമും അതി ജീവനത്തില്‍ നിന്ന് കൊണ്ടുള്ള പുതിയ പാഠം പകര്‍ന്നു നല്‍കുകയാണ്. പ്രതിസന്ധിക്കാലത്ത് ചെറിയ രീതിയിലുള്ള ബദല്‍ ശ്രമങ്ങള്‍ നടത്തി നോക്കുക എന്നതായിരുന്നു ‘സീയൂ സൂണ്‍’ എന്ന സിനിമയിലൂടെ ലക്‌ഷ്യം വച്ചതെന്ന് മഹേഷ്‌ നാരായണന്‍ പറയുന്നു. ഫിലിമില്‍ നിന്ന് സിനിമ ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടു പോയ ഒരുപാട് പേരുടെ വേദന താന്‍ കണ്ടിട്ടുണ്ടെന്നും പന്ത്രണ്ട് പേര്‍ എഡിറ്റ്‌ ചെയ്തിരുന്ന സിനിമ ഒറ്റ ഒരു എഡിറ്ററിലേക്ക് മാറിയെന്നും മഹേഷ്‌ നാരായണന്‍ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവച്ചു.

“പ്രതിസന്ധിക്കാലത്ത് ചെറിയ രീതിയിലുള്ള ബദല്‍ ശ്രമങ്ങള്‍ നടത്തി നോക്കുകയാണ്. കാരണം സിനിമ കൊണ്ട് ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് ജീവിക്കേണ്ട.? സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ ജോലി നഷ്ടപ്പെട്ട ഒരുപാടു പേരുടെ വേദന ഞാന്‍ കണ്ടിട്ടുണ്ട് . പന്ത്രണ്ട് പേര്‍ എഡിറ്റ്‌ ചെയ്തിരുന്ന സിനിമ ഡിജിറ്റലായതോടെ ഒരു എഡിറ്റര്‍ മതിയെന്ന അവസ്ഥയായി. പതിനൊന്നു പേരും അതോടെ തെരുവിലായി. ഒടിടി കൊണ്ട് ചെറിയ ഒരു വിഭാഗത്തിനെങ്കിലും കൈത്താങ്ങ്‌ കിട്ടുമെങ്കില്‍ അത് നല്ലതാണ്.അന്‍പതു പേരെ വച്ച് ചിത്രീകരിച്ച പത്ത് സിനിമകള്‍ ഉണ്ടായാല്‍ അഞ്ഞൂറ് പേര്‍ക്ക് തൊഴില്‍ കിട്ടും. പ്രേക്ഷകരെ സിനിമ കാണിച്ചു കൊണ്ടേയിരിക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന കാര്യം. എന്നാല്‍ മാത്രമേ തിയേറ്ററുകള്‍ തുറക്കുമ്പോഴും അവര്‍ അവിടങ്ങളിലേക്ക് എത്തുകയുള്ളൂ”.

shortlink

Related Articles

Post Your Comments


Back to top button