
നടി മീനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. ദൃശ്യം 2വിന്റെ സെറ്റിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് താരം മീനയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും മീനയായിരുന്നു നായിക. ആദ്യ ഭാഗത്തിലെ എല്ലാ അഭിനേതാക്കളും രണ്ടാം ഭാഗത്തിലും വേഷമിടും എന്നാണ് പുറത്തെത്തുന്ന വിവരം.
പക്ഷെ, കോവിഡ് പശ്ചാത്തലത്തിൽ അഭിനേതാക്കളെ ഉൾപ്പെടെ ക്വാറന്റൈൻ ചെയ്ത് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 14-ന് ചിത്രീകരണം ആരംഭിക്കാനിരുന്നെങ്കിലും മോഹൻലാലിന്റെ ആയുർവേദ ചികിത്സയ്ക്ക് ശേഷം മാത്രമേ തുടങ്ങൂകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/ActorMohanlal/posts/3304624289593244
Post Your Comments