
മലയാള സിനിമയില്‍ വലിയ ഒരു കാലയളവ് വരെ മുന്‍ നിരയില്‍ നിന്ന നായിക നടിയായിരുന്നു ഷീല. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക വേഷം ചെയ്ത നടി കൂടിയാണ് ഷീല. നായികയുടെ റോള്‍ അവസാനിച്ച ശേഷം തന്റെ രണ്ടാം വരവ് സത്യന് അന്തിക്കാട് സിനിമയിലൂടെ അമ്മ വേഷം ചെയ്തു കൊണ്ടായിരുന്നു. മനസ്സിനക്കരെ എന്ന സിനിമയിലെ പ്രമുഖ കഥാപാത്രമായി എത്തിയ ഷീല സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ വല്ലാതെ ആശങ്കപ്പെട്ടിരുന്നുവെന്നും മലയാളത്തിലെ ഒരു പ്രമുഖ നടിയോടാണ് താന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതെന്നും സീമ പറയുന്നു
മനസ്സിനക്കരെ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വലിയ പ്രചോദനവും ആത്മവിശ്വാസവും നല്‍കിയത് സീമ ആയിരുന്നു. എന്റെ രണ്ടാമത്തെ തിരിച്ചു വരവില്‍ എന്റെ ഗുരു ആയിരുന്നു സീമ. പുതിയ കാലത്തേക്കുള്ള മടങ്ങി വരവില്‍ എനിക്ക് മേക്കപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അറിവ് കുറവായിരുന്നു അതൊക്കെ ഞാന്‍ സീമയെ വിളിച്ചാണ് പരിഹരിച്ചിരുന്നത്. മനസ്സിനക്കരെ എന്ന സിനിമയില്‍ ജോയിന്‍ ചെയ്യുന്നതിന്റെ തലേദിവസം വരെ പുതിയ കാലഘട്ടത്തിലെ അഭിനയത്തിന്റെ കുറെ ടിപ്സുകള്‍ സീമ എനിക്ക് പകര്‍ന്ന് നല്‍കിയിരുന്നു. ഷീല പറയുന്നു.
Post Your Comments