സംവിധായകനും സുഹൃത്തുമായ പ്രിയദർശനെ വിശ്വസിച്ചാണ് കുഞ്ഞാലിമരക്കാർ സിനിമയിലേക്കിറങ്ങിയതെന്ന് മോഹൻലാൽ.മലയാളത്തിനകത്തും പുറത്തും എത്രയോ സിനിമകൾ ചെയ്ത പ്രിയന് എടുക്കാൻപോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും മോഹൻലാൽ .
കൂടാതെ മരക്കാറിന്റെ അണിയറപ്രവർത്തനങ്ങളിലൊന്നും യാതൊരു സംശയത്തിനും വകനൽകാതെയാണ് അദ്ദേഹമത് ചിത്രീകരിച്ചത്. പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലിമരക്കാരുടെ ഭാഗമായത് .
കൂടാതെ മോഹൻലാൽ തന്നെ വിശ്വസിച്ച് നൂറിലധികം ദിവസം നൽകാൻ തയ്യാറായി വന്നപ്പോൾ തന്റെ ഉത്തരവാദിത്വം കൂടിയെന്നും സംവിധായകൻ പ്രിയദർശൻ .
Leave a Comment