മലയാള സിനിമയില്‍ സുബ്ബലക്ഷ്മി അമ്മാള്‍ക്ക് ആരാധകര്‍ ഏറെയാണ്. കല്യാണരാമന്‍ എന്ന സിനിമ ഉള്‍പ്പടെ നിരവധി ഹിറ്റ് മലയാള സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടിയ സുബ്ബലക്ഷ്മി അമ്മാള്‍ തന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവം പങ്കിടുകയാണ്.
“സിദ്ധിഖും രഞ്ജിത്തും കൂടെയാണ് എന്നെ നന്ദനത്തിലേക്ക് ക്ഷണിക്കുന്നത്. 2002-ല്‍ നന്ദനത്തിലെത്തുമ്പോള്‍ എനിക്ക് സിനിമയെക്കുറിച്ച് ഒന്നുമറിയില്ല. കണ്ണൊക്കെ എഴുതി മേക്കപ്പൊക്കെ ചെയ്തു എന്നെ ഇപ്പോള്‍ സുന്ദരിയാക്കും നല്ല ഡ്രസ്സ് തരും എന്നൊക്കെ കരുതിയാണ് സെറ്റില്‍ ചെല്ലുന്നത്. പക്ഷെ സെറ്റില്‍ എത്തിയിട്ടും ആരും എന്നെ വിളിക്കുന്നില്ല. ഒന്നും ചെയ്യുന്നില്ല. ഞാന്‍ മേക്കപ്പ് മാനോട് ചോദിച്ചു. എന്നെ മേക്കപ്പ് ചെയ്യുന്നില്ലെയെന്ന്. അപ്പോള്‍ അയാള്‍ നിന്ന് ചിരിക്കുന്നു. എന്നിട്ട് എന്നോട് ചോദിച്ചു നിങ്ങളുടെ കഥാപാത്രം എന്താണെന്ന് അറിയുമോയെന്ന്. ഞാന്‍ ഇല്ലെന്നു തലയാട്ടി. അപ്പോള്‍ അയാള്‍ പറഞ്ഞു വാല്യക്കാരിയായിട്ടാണ്. മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം കൊണ്ടുവച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ തരാമെന്ന് എനിക്ക് അടി കിട്ടിയത് പോലെയായി”. സുബ്ബ ലക്ഷ്മി അമ്മാള്‍ പറയുന്നു.(ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments