മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്യഭാഷാ സിനിമകളിലെ ഹിറ്റ് നായികയാണ് പ്രശസ്ത ക്യാമറമാന് കെയു മോഹനന്റെ മകളായ മാളവിക മോഹനന്. സൂപ്പര്‍ താരം വിജയിക്കൊപ്പം ‘മാസ്റ്റേഴ്സ്’ എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞതിന്റെ ത്രില്ലിലാണ് താരം. ദുല്‍ഖര്‍ നായകനായ ‘പട്ടം പോലെ’ എന്ന മലയാള സിനിമയിലേക്കുള്ള തുടക്കത്തിന്റെ കഥ വെളിപ്പെടുത്തുകയാണ് തെന്നിന്ത്യന്‍ ഭാഷയിലെ ഈ സൂപ്പര്‍ ഹിറ്റ് നായിക.
“മമ്മുക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. 2013-ല്‍ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മുക്ക ചോദിച്ചു അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന്. അങ്ങനെയാണ് പട്ടം പോലെ എന്ന സിനിമയില്‍ ദുല്‍ഖറിന്റെ നായികയാകുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു. അതിനു ശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യര്‍ അവര്‍ക്ക് കിട്ടിയത് പോലുള്ള അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട്. മഹേഷിന്റെ പ്രതികാരം. കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും ഇതൊക്കെ നല്ല സിനിമകളാണ്”. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ മാളവിക വ്യക്തമാക്കുന്നു.
Post Your Comments