CinemaGeneralLatest NewsMollywoodNEWS

എനിക്ക് വരുന്ന പല വിവാഹങ്ങളും മുടങ്ങി പോകുകയാണ് ; നടി സുചിത്ര

വീട്ടില്‍ പ്രണയത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ വലിയ പ്രശ്നമുണ്ടായെന്നും നടി

മലയാളികളുടെ പ്രിയനടിയാണ് സുചിത്ര. നൃത്ത രം​ഗത്ത് നിന്നും അഭിനയ ലോകത്തേക്കെത്തിയ നടിയാണ് സുചിത്ര നായർ. താരത്തിന്റെ ഏറ്റവും പ്രശസ്തി നേടിയ സീരിയലാണ് വാനമ്പാടി.

കൂടാതെ തനിക്ക് ലഭിച്ച നെഗറ്റീവ് കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സുചിത്രക്ക് ഒട്ടേറെ ആരാധകരും ഉണ്ട്. ഇപ്പോൾ താരം തന്റെ പ്രണയത്തെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഒറ്റക്ക് എവിടെയും പോകാന്‍ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്.അങ്ങനെ ഒരു പ്രണയം ജീവിതത്തില്‍ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവര്‍ കള്ളന്മാര്‍ ആണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാന്‍സിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തില്‍ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടില്‍ പ്രണയത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ വലിയ പ്രശ്നമുണ്ടായെന്നും നടി വ്യക്തമാക്കി.

യഥാർധത്തിൽ വളരെയധികം ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ ആഗ്രഹം ഉള്ള ആള്‍ ആണ് ഞാന്‍. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല. എന്നെ അറിയുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരണം എന്നാണ് ആ​ഗ്രഹം.

എന്നെ ചില്ലുകൂട്ടില്‍ ഇട്ടുവെക്കാത്ത ആള്‍ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാല്‍ വിവാഹങ്ങള്‍ ഒത്തിരി വരുന്നുണ്ട് എങ്കില്‍ കൂടിയും അവരുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കേണ്ടിവരുന്നതെന്നും നടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button