മലയാള സിനിമയില്‍ ഒരുപാട് മോശം അനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ശരണ്യ ആനന്ദ്. ചില സെറ്റുകളില്‍ ഒറ്റ സീനുകള്‍ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിര്ത്തിയിട്ടുണ്ടെന്നും പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ടെന്നും താരം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
”ആദ്യഘട്ടത്തില്‍ ഒരുപാട് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടില്‍ വന്ന് കഥ പറയുമ്ബോഴുളള കഥാപാത്രമായിരുന്നില്ല പലപ്പോഴും സെറ്റില്‍ പോയപ്പോള്‍ കിട്ടിയത്. ചില സെറ്റുകളില്‍ ഒറ്റ സീനുകള്‍ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിര്‍ത്തിയിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ട്. കാരണം, നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും ചെയ്തത്. പക്ഷേ അപ്പോഴും സിനിമയോടുളള ആത്മാര്‍ത്ഥ കൊണ്ട് ഒന്നും മിണ്ടാതെ അതെല്ലാം പൂര്‍ത്തിയാക്കി കൊടുത്തു. എല്ലാവരും സിനിമയിലേക്ക് ചെല്ലുന്നത് നല്ലൊരു കഥാപാത്രം ചെയ്യണമെന്ന ആഗ്രഹവുമായിട്ടാണ്. എന്നാല്‍ സെറ്റില്‍ ചെല്ലുമ്ബോള് പൊളളയായ കഥാപാത്രമാണ് നമ്മള് ചെയ്യേണ്ടത് എന്നറിയുമ്ബോള്‍ വല്ലാത്ത നിരാശ തോന്നും. അത് സിനിമയിലേക്ക് പുതുതായി വരുന്ന ഒരുപാട് ആള്‍ക്കാരെ നിരാശരാക്കും. ആരെയും വിളിച്ചുവരുത്തി അങ്ങനെ അപമാനിക്കരുത്. എനിക്ക് തുടക്കകാലത്ത് അത്തരം അനുഭവങ്ങള്‍ ഒരുപാട് സിനിമകളില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമകളുടെ പേര് ഞാന്‍ പറയുന്നില്ല. തിയറ്ററില്‍ നിന്നും അവ കാണുമ്ബോള്‍ ഞാന്‍ വേദനിച്ചിട്ടുണ്ട്. ആര് വിളിച്ചാലും ഇപ്പോള്‍ ഞാന്‍ നോ പറയേണ്ട സ്ഥലത്ത് നോ പറയും. നല്ല കാരക്ടര്‍ റോളുകള്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.” ശരണ്യ പറയുന്നു.
Post Your Comments