ഒരിടത്തും ‘എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥ, ‘; ക്വാർട്ടേഴ്സ് ഒഴിഞ്ഞ് കൊടുക്കണം, എനിക്ക് വാടകക്ക് ഒരു വീട് അത്യാവശ്യമാണ്; താമസിക്കാൻ വീടിനായി സഹായം അഭ്യർഥിച്ച് രഹന ഫാത്തിമ

വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല

വീടിനായി സഹായം അഭ്യർഥിച്ച് രഹന ഫാത്തിമ, താമസിക്കാൻ വാടകയ്ക്ക് വീട് ആവശ്യമുണ്ടെന്ന കുറിപ്പുമായി രഹന ഫാത്തിമ രംഗത്ത്. അര്‍ദ്ധനഗ്നമായ ശരീരത്തില്‍ മക്കളെ ചിത്രരചന നടത്താന്‍ അനുവദിക്കുകയും അതിന്റ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേസില്‍പ്പെട്ട പങ്കാളിക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒപ്പം താമസിക്കാന്‍ മൂന്ന് ബെഡ് റൂമെങ്കിലുമുള്ള വീട് വാടകയ്ക്ക് വേണമെന്നാണ് പോസ്റ്റിൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…………….

എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം.

(Rent മാക്സിമം 15k) 12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്.

വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.

Share
Leave a Comment