തമിഴ് തെലുങ്ക് ഭാഷകളിലെ ആക്ഷന്‍ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ മടുത്തതിന്റെ കാരണം തുറന്നു പറഞ്ഞു നടന്‍ ലാല്‍. ഒരേ ടൈപ്പ് റോളുകള്‍ സ്ഥിരമായി വന്നപ്പോള്‍ അന്യഭാഷാ സിനിമകളില്‍ അഭിനയിക്കുന്നതില്‍ മടുപ്പ് തോന്നി എന്നാണ് ലാലിന്‍റെ തുറന്നു പറച്ചില്‍. ആക്ഷന്‍ സിനിമകളില്‍ സ്ഥിരമായി അഭിനയിച്ചപ്പോള്‍ ബോഡിക്ക് അത് അത്ര നല്ലതായിരുന്നില്ലെന്നും തടി കേടാകുമെന്ന് മനസ്സിലായപ്പോള്‍ താന്‍ അവിടുത്തെ സിനിമകള്‍ മതിയാക്കിയെന്നും ലാല്‍ പറയുന്നു. ലാല്‍ മലയാളത്തല്‍ തന്റെ അഭിനയ ഘട്ടം തുടങ്ങിയത് ‘കളിയാട്ടം’ എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു.
ലാലിന്‍റെ വാക്കുകള്‍
“തമിഴ് തെലുങ്ക് സിനിമകള്‍ ഞാന്‍ ഒരുപാട് ചെയ്തു. എല്ലാം വില്ലന്‍ വേഷങ്ങളായിരുന്നു. അതും പേര് പോലും ഒരേ രീതിയില്‍ തോന്നിപ്പിക്കുന്ന ഗെറ്റപ്പില്‍ പോലും മാറ്റം വരുത്താത്ത വില്ലന്മാരെയാണ് ഞാന്‍ ചെയ്തത്. മലയാളത്തിലെ ആക്ഷന്‍ പോലെ അല്ല അവിടുത്തെ ആക്ഷന്‍. അത് കുറച്ചു റിസ്ക് ആണ്. ശരീരത്തിന് അത് കൂടുതല്‍ കേടാണ് എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അത് വിട്ടു. തെലുങ്ക് സിനിമയൊക്കെ ചെയ്യുമ്പോള്‍ ലൊക്കേഷനില്‍ വന്നു ഇറങ്ങുന്ന ദിവസം മുതല്‍ ഇടി തുടങ്ങും, പിന്നീട് എനിക്ക് തന്നെ അത് മടുപ്പായപ്പോള്‍ അന്യഭാഷാ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ മതിയാക്കി”. ലാല്‍ പറയുന്നു.
Post Your Comments