ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിക്കു നേരെ നടക്കുന്ന മാധ്യമ വിചാരണയെക്കെതിരെ പല താരങ്ങളും രംഗതെത്തിയിരുന്നു. എന്നാല്‍ ഇത്തരം ഒരു വേട്ടയാടലിന് ഇരയാകുന്ന ആദ്യ നടിയല്ല റിയ. ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ രൂക്ഷമായി വിമാര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ബോളിവുഡിലെ താരസുന്ദരി രേഖ.
1990 ല്‍ താരത്തിന്റെ ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ രേഖ നേരിട്ട മാധ്യമ വിചാരണയെക്കുറിച്ച് ഗായിക ചിന്മയി ശ്രീപാദയാണ് പങ്കുവച്ചത്. രേഖയുടെ ജീവചരിത്രമായ രേഖ; ദി അണ്‍ടോള്‍ഡ് സ്‌റ്റോറ്റിയിലെ ഒരു ഭാഗമാണ് താരം സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിച്ചത്. രേഖയുടെ ഭര്‍ത്താവ് മുകേഷ് അഗര്‍വാളിന്റെ മരണത്തിന് കാരണം താരമാണെന്ന് ആരോപിച്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. രേഖയ്‌ക്കെതിരെ മുകേഷിന്റെ അമ്മയും ചില താരങ്ങളും രംഗത്തെത്തിയിരുന്നു.
1990 ഒക്ടോബറിലാണ് മുകേഷ് മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുന്നത്. മുകേഷ് കടുത്ത വിഷാദത്തിന് അടിമയായിരുന്നെന്ന് രേഖ മനസിലാക്കുന്നത് വിവാഹശേഷം മാത്രമാണ്. മുകേഷിന്റെ മരണത്തിന് കാരണം രേഖയാണ് എന്നാരോപിച്ച് മുകേഷിന്റെ അമ്മയും സഹോദരനും രംഗത്തെത്തി. കൂടാതെ സിനിമാമേഖലയില്‍ നിന്നുള്ള സുഭാഷ് ഗായും അനുപം ഖേറും രേഖയെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് നിരവധി വിശേഷണങ്ങളാണ് മാധ്യമങ്ങള്‍ രേഖയ്ക്ക് ചാര്‍ത്തിക്കൊടുത്തത്.
Subhash Ghai and Anupam Kher’s quotes, circa 1990 on Rekha if reported verbatim, is how some men are made.
It is unbelievable how Rekha survived and thrived. pic.twitter.com/GWlSUt3Zzh
— Chinmayi Sripaada (@Chinmayi) September 13, 2020
Post Your Comments