ജോണ്‍ എബ്രഹാം എന്ന ചലച്ചിത സംവിധായകന്റെ ജീവിതം മലയാള സിനിമയെ സംബന്ധിച്ച് വിചിത്രമായ ഒരു ഏടാണ്. ജോണ്‍ എബ്രഹാമിന്റെ ആ വിചിത്രതയുടെ കഥയിലെ ഒരു അംശം പങ്കുവയ്ക്കുകയാണ് നടന്‍ നെടുമുടി വേണു.അര്‍ധരാത്രിയില്‍ വന്നു വാതിലില്‍ മുട്ടിയിട്ടു വിശക്കുന്നു എന്ന് പറഞ്ഞ ജോണ്‍ എബ്രഹാമിന്റെ അപൂര്‍വ്വ നിമിഷങ്ങളെക്കുറിച്ച് മാതൃഭൂമിയുടെ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് നെടുമുടി വേണു.
“ഒരു അര്‍ധരാത്രിയില്‍ എനിക്ക് മുന്നില്‍ ജോണ്‍ അവതരിക്കുന്നു. പണിക്കേഴ്സ് ലൈനിലെ വാടക വീട്ടില്‍ ഞങ്ങള്‍ താമസിക്കുമ്പോഴായിരുന്നു സംഭവം. വാതിലിന് തുടരെ തുടരെ ആരോ മുട്ടുന്നു. ഈ പാതിരാത്രിയില്‍ ആരാണെന്ന് വിചാരിച്ചു വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ജോണ്‍. വീട്ടിലേക്കുള്ള ദുര്‍ഘടമായ ആ വഴി ജോണ്‍ എങ്ങനെ കണ്ടുപിടിച്ചെന്നറിയില്ല. വന്നപാടെ പറഞ്ഞു. എനിക്ക് വല്ലാതെ വിശക്കുന്നു. ഭക്ഷണം വേണം. ഞങ്ങള്‍ക്ക് ഇവിടെ പാചകമൊന്നുമില്ല പുറത്തു നിന്നാണ് കഴിക്കുന്നതെന്നു പറഞ്ഞു. എന്നാല്‍ അടുത്ത വീട്ടുകാരെ വിളിക്കൂ എന്നായി ജോണ്‍. അവരെ ഞങ്ങള്‍ക്ക് പരിചയമില്ലെന്ന് ഞാന്‍ മടിച്ചു മടിച്ചു പറഞ്ഞു. ഭക്ഷണം ചോദിക്കാന്‍ പരിചയത്തിന്റെ ആവശ്യമില്ല. നിങ്ങള്‍ക്ക് ചോദിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ പോയി ചോദിക്കാം എന്ന് പറഞ്ഞു ജോണ്‍ പുറത്തേക്ക് പോകാന്‍ തുടങ്ങി. ഞാന്‍ ഒരു വിധത്തില്‍ ജോണിനെ മയപ്പെടുത്തി അകത്തേക്ക് കയറ്റി”. നെടുമുടി വേണു പറയുന്നു.
Post Your Comments