GeneralLatest NewsMollywood

ഇടവേള ബാബുവിനു സ്വന്തം കാറുകളിലൊന്നു വില്‍ക്കേണ്ടിവന്നു, മാസം 35,000 രൂപ വീതം വായ്പ അടയ്ക്കണം കാര്‍ വേണ്ടായെന്നു വച്ച് പ്രമുഖ നടി; താരങ്ങളെ ലോക്ഡൌണ്‍ ബാധിച്ചതിങ്ങനെ..

ലോക്ഡൗണിനിടെ താടിയും മുടിയും നീട്ടി വളര്‍ത്തിയിരിക്കുകയാണ് താരം.

കൊറോണയും ലോക്ഡൌണും കാരണം പ്രതിസന്ധിയില്‍ ആയ സിനിമാ മേഖല പതിയെ ചലിച്ചു തുടങ്ങുകയാണ്. എന്നാല്‍ പഴയ ഒരു താളത്തിലെയ്ക്ക് കാര്യങ്ങള്‍ ഇതുവരെയും എത്തിയിട്ടില്ല. പല ചലച്ചിത്രപ്രവര്‍ത്തകരും വരുമാനമില്ലാതെ കഷ്ടത്തിലാണ്. ലോക്ഡൗ‍ണ്‍ വന്നതോടെ ഷൂട്ടിങ്ങില്ല. ആറേഴു മാസമായി വരുമാനമൊന്നും ഇല്ലെങ്കിലും ജീവിതച്ചെലവിനു കുറവില്ലല്ലോ…എന്നു നടന്‍ നന്ദു.

ലോക്ഡൗണിനിടെ താടിയും മുടിയും നീട്ടി വളര്‍ത്തിയിരിക്കുകയാണ് താരം. മാര്‍ച്ച്‌ പത്തിനാണ് അവസാനമായി സിനിമയില്‍ അഭിനയിച്ചത്. അതിനു പിന്നാലെ രാജ്യം ലോക്ഡൌണില്‍ ആകുകയും ചെയ്തു. ഈ ലോക്ഡൌണ്‍ പിന്‍വലിക്കപ്പെട്ടെങ്കിലും സിനിമാ മേഖല അത്ര സജീവമല്ല. അതിനെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരം.

നന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെ…

മറ്റെല്ലാ മേഖലയിലുമുള്ളവര്‍ ക്രമേണ ജോലിയില്‍ മടങ്ങിയെത്തിയെങ്കിലും ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് അതിനു സാധിക്കുന്നില്ല. വായ്പ തിരിച്ചടയ്ക്കേണ്ടവര്‍ അടച്ചേ പറ്റൂ. മലയാളത്തിലെ ഒരു നടി ലോക്ഡൗണിനു തൊട്ടു മുന്‍പു കാര്‍ വാങ്ങാനുറച്ചു. മാസം 35,000 രൂപ വീതം വായ്പ അടയ്ക്കണം. സിനിമയില്ലാത്തതിനാല്‍ വരുമാനമില്ല. ലോക്ഡൗണ്‍ സൂചന ലഭിച്ചപ്പോള്‍ ബാങ്കുകാരെ സമീപിച്ച്‌ ഇപ്പോള്‍ വണ്ടി വേണ്ടെന്നു പറഞ്ഞു. എന്നാല്‍, അവര്‍ കാര്‍ ഡീലര്‍ക്കു പണം കൈമാറിക്കഴിഞ്ഞിരുന്നു.

സിനിമയിലെ 2% പേര്‍ക്കു മാത്രമാണ് നല്ല സാമ്ബത്തിക ശേഷിയുള്ളത്. വരുമാനം മുടങ്ങിയാലും 20% പേര്‍ക്കു കൂടി ജീവിക്കാം. സാധാരണ നടീനടന്മാര്‍, സാങ്കേതിക വിദഗ്ധര്‍, അസിസ്റ്റന്റുമാര്‍, ലൈറ്റ് ബോയ്സ്, മെസ് ജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവര്‍ കഷ്ടത്തിലാണ്. പലരെയും വ്യക്തിപരമായി സഹായിച്ചു. കൂടുതല്‍ സഹായിക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍. സെറ്റില്‍ നമുക്കു ഭക്ഷണം വിളമ്ബിയിരുന്നവര്‍ പട്ടിണി കിടക്കുന്നതായി കേള്‍ക്കുമ്ബോള്‍ ദുഃഖമുണ്ട്.

താരസംഘടനയായ അമ്മ, സാമ്ബത്തികശേഷിയുള്ളവരില്‍നിന്നു പണം സമാഹരിച്ചു രണ്ടുതവണ സഹായം നല്‍കി. ഏറ്റവുമൊടുവില്‍ ധനസമാഹരണം നടത്തിയപ്പോള്‍ പിരിവു നല്‍കാന്‍ നിവൃത്തിയില്ലെന്നു ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു പറഞ്ഞു. ലോക്ഡൗണ്‍ മൂലം സ്വന്തം കാറുകളിലൊന്നു വില്‍ക്കേണ്ടി വന്നുവെന്നാണ് അപ്പോള്‍ ബാബു എന്നോടു പറഞ്ഞത്. ആറു മാസം വരുമാനം ഇല്ലാതാകുമെന്നു ഞങ്ങളാരും പ്രതീക്ഷിച്ചില്ല.

കോവിഡ് ആണെങ്കിലും ഒട്ടേറെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിഡിയോയില്‍ ആശംസകള്‍ ചിത്രീകരിച്ചു നല്‍കുന്നുണ്ട്. സ്വയം മേക്കപ്പിട്ടു സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച്‌ അയച്ചുകൊടുക്കുകയാണു പതിവ്. മെസേജ് വേണ്ടവരുടെ തിരക്കു കൂടിയപ്പോള്‍ ഇനി 2500 രൂപ തന്നാലേ നല്‍കൂ എന്നു തമാശയായി സുഹൃത്തിനോടു പറഞ്ഞു. അക്കൗണ്ട് നമ്ബര്‍ കൊടുത്താല്‍ 2500 രൂപ ഇട്ടേക്കാമെന്ന് അയാള്‍ പറഞ്ഞതോടെ തമാശയാണെന്നു പറഞ്ഞു തലയൂരി.

കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ശുചീകരണത്തൊഴിലാളികളുടെ കഥ പറയുന്ന ‘ഒപ്പം’ എന്ന ഹ്രസ്വചിത്രത്തില്‍ ഞാന്‍ സൗജന്യമായി അഭിനയിച്ചിരുന്നു. കളമശേരിയിലായിരുന്നു ചിത്രീകരണം. ശുചീകരണത്തൊഴിലാളിയായി പിപിഇ കിറ്റ് ധരിച്ച്‌ അഭിനയിച്ചപ്പോഴാണ് അവര്‍ അനുഭവിക്കുന്ന വിഷമം മനസ്സിലായത്.

കോവിഡ്കാലത്ത് പ്രിയപ്പെട്ട പലരും കടന്നുപോയി. എന്നെ സിനിമയിലെത്തിച്ച എം.ജി.രാധാകൃഷ്ണന്‍ ചേട്ടന്റെ ഭാര്യ പത്മജച്ചേച്ചി, രവി വള്ളത്തോള്‍, അനില്‍ മുരളി, ലൊക്കേഷന്‍ നിയന്ത്രിച്ചിരുന്ന ദാസ് എന്നിങ്ങനെ പലരും…പ്രിയദര്‍ശന്റെ സ്റ്റില്‍ ഫൊട്ടോഗ്രഫറായ രാമലിംഗത്തിന്റെ ഭാര്യ ചെന്നൈയില്‍ കോവിഡ് ബാധിച്ചു മരിച്ചു. എഴുപതു വയസ്സുള്ള അദ്ദേഹത്തിനു ഭാര്യയുടെ മൃതദേഹം പോലും കാണാന്‍ സാധിച്ചില്ല. അക്കാര്യം പറഞ്ഞ് മിക്ക ദിവസവും അദ്ദേഹം ഫോണില്‍ വിളിച്ചു പൊട്ടിക്കരയാറുണ്ട്.

കോവിഡ്കാലത്തു പാചകപരീക്ഷണമാണു പ്രധാന ജോലി. യുട്യൂബ് നോക്കി ചൈനീസ്, ഇറ്റാലിയന്‍ ഭക്ഷണമെല്ലാം ഉണ്ടാക്കും. വീടിനു പുറത്തിറങ്ങാനാകാതെ മാനസികപ്രശ്നത്തിലായ മുതിര്‍ന്ന പൗരന്മാരെ ഫോണിലൂടെ ആശ്വസിപ്പിക്കാറുണ്ട്. നമ്മളെക്കാള്‍ വിഷമിക്കുന്നവരെക്കുറിച്ച്‌ അറിയുമ്ബോഴാണ് നമുക്കു വലിയ പ്രശ്നമൊന്നും ഇല്ലല്ലോ എന്ന തോന്നല്‍ ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button